
ഡോ.ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ
1996-ൽ വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ ഞാൻ എം.റ്റി.എച്ച്. പഠനം പൂർത്തിയാക്കി. സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര പഠനകേന്ദ്രമായ ഈ ജ്ഞാനപീഠത്തിൽ തന്നെ ഡോക്ടറേറ്റ് പഠനം തുടർന്നു നടത്തുവാൻ കോതമംഗലം മെത്രാൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ എന്നോട് ആവശ്യപ്പെട്ടു. ഇക്കാര്യ ത്തിന് ഒരുങ്ങുമ്പോഴാണ് എൻ്റെ ജ്യേഷ്ഠ സഹോദരനും കോത മംഗലം രൂപതയുടെ അന്നത്തെ ചാൻസിലറുമായ ഫാ. മാത്യു ആനി ക്കുഴിക്കാട്ടിൽ എന്നെ പുലി ശാസ്ത്ര പഠനകാലത്ത് ചരിത്രം എഴുതണം. ചര രുന്ന ഞാൻ പ്രസ്‌തുത ദ ക്കീൽ, നടുക്കര, പുതിയ അഞ്ച് ശാഖകളുള്ള പാ എൻ്റെ കുടുംബം: ഡോം മുൻപ്, രണ്ടുമാസക്കാല രങ്ങൾ ശേഖരിക്കുവാൻ ഭിച്ചു. ആനിക്കുഴിക്കാട്ടിലെ കാരണവർ എന്ന നിലയിൽ ആനിക്കു ഴിക്കാട്ടിൽ (മുല്ലൂർ) കൊച്ചുകുട്ടി, പാഴൂർ കുടുംബത്തിലെ മേനംമു ട്ടിൽ കുഞ്ചാക്കോ എന്നിവരുമായി സംസാരിച്ചപ്പോൾ പുന്നത്ര മാലി ക്കലേക്ക് കുടുംബത്തിൻ്റെ വേരുകൾ ചെന്നെത്തി. ആടിമാക്കീൽ കുഞ്ഞൗതയുടെ ചരിത്രബോധ്യങ്ങളാണ് പുന്നത്രയിൽ നിന്ന് പൂഞ്ഞാറിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാൻ പ്രേരണയായത്. പരിചയക്കാർ ആരുമില്ലാതെ പൂഞ്ഞാറിൽ കുടുംബത്തിന്റെ വേരു കൾ തേടിപ്പോകുന്നതിന് മടി തോന്നി. രണ്ടാഴ്ചകൾക്കുശേഷം വീണ്ടും ആടിമാക്കിൽ കുഞ്ഞൗതയുമായി ദീർഘനേരം സംസാ രിച്ചു. അദ്ദേഹത്തിൻ്റെ പിതാവും ആനിക്കുഴിക്കാട്ടിൽ മുല്ലൂർ
തൊമ്മനും കൂടി പൂഞ്ഞാറിൽ പുന്നൂസ് മാത്യു കരിയാപുരയിട ത്തിലിനെ അന്വേഷിക്കാൻ പോയകാര്യം തറപ്പിച്ചു പറഞ്ഞു. എനിക്ക് കിട്ടിയ അറിവ് കുടുംബയോഗത്തിൻ്റെ പ്രസിഡൻ്റ് അഡ്വ. ജോയി നടുക്കരയുമായി ഞാൻ പങ്കുവച്ചു. പ്രസ്‌തുത പുന്നൂസ് മാത്യുവിന്റെ കൊച്ചുമകൻ പുന്നൂസ് കരിയാപുരയിടവുമായി ജോയി നടുക്കര കുടുംബബന്ധം വെളിപ്പെടുത്തിയതുവഴിയാണ് കുടുംബത്തിന്റെ വേരുകൾ തേടിയുള്ള പൂഞ്ഞാർ യാത്ര സുഗമമായത്.
പൂഞ്ഞാറിലേക്കുള്ള ഓരോ യാത്രയും കരിയാപുരയിടം കുടും ബവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും അതിൽ കൂടുതലും കുടുംബ ങ്ങളെ അറിയാനുള്ള അവസരമായിരുന്നു. കരിയാപുരയിടം കുടുംബം ഇഞ്ചക്കാട്ട് കുടുംബത്തിൻ്റെ ഭാഗമാണെന്നും ഇഞ്ചക്കാട്ട് കുടുംബത്തിന് 22 ശാഖാ കുടുംബങ്ങളുണ്ടെന്നുമുള്ള അറിവിലെ ത്താൻ പത്തു വർഷമെടുത്തു. ഇതിനിടയിൽ കടപ്ലാമറ്റം സെന്റ് മേരീസ് പാരീഷ് ഹാളിൽ 2009 മെയ് 10 ന് പ്രഥമ മഹാകുടുംബ സമ്മേളനവും 2011 ജൂൺ 11 ന് പൂഞ്ഞാർ സെൻ്റ് മേരീസ് പാരിഷ് ഹാളിൽ ദ്വിതീയ മഹാകുടുംബ സമ്മേളനവും നടന്നു. ഈ സമ്മേ ളനത്തിൽ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇഞ്ചക്കാട്ട് കുടുംബ ചരിത്രത്തിൻ്റെ നക്കൽ പ്രകാശനം നടത്തി. സമ്പൂർണ്ണ ചരിത്ര ഗ്രന്ഥത്തിൻ്റെ ഒരു രൂപരേഖ മാത്രമായിരുന്നു പ്രസ്തുത പുസ്‌തകം.
2009 ജനുവരി 20 ന് കരിയാപുരയിടം പുന്നൂസിന്റെ ഭവന ത്തിൽ ചേർന്ന ഇഞ്ചക്കാട്ട് കുടുംബത്തിൻ്റെ ജനറൽബോഡി യോഗം സമ്പൂർണ്ണചരിത്ര രചനയ്ക്കായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റി ചെയർമാനായി എന്നെയും ചരിത്ര കമ്മിറ്റി കൺവീനറായി ടോമി സക്കറിയാസ് ആടിമാക്കീലിനെയും തെരഞ്ഞെടുക്കുകയു ണ്ടായി. ടോമിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുമാണ് 22 ശാഖാ കുടുംബങ്ങളുടെ ചരിത്രരചന സാധ്യമാക്കിയത്. ഓരോ കുടുംബത്തിന്റെയും പ്രതിനിധികളെ പ്രത്യേകം വിളിച്ചുകൂട്ടിയും അവർ കൂടുതൽ പേർ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് കൃത്യ മായ അറിവുകൾ സമ്പാദിച്ചും കുടുംബസഭകൾ വിളിച്ചുചേർത്ത് രേഖപ്പെടുത്തിയ കാര്യങ്ങൾ ചർച്ച ചെയ്‌തും. ചരിത്രത്തിന് ആധി2009 ജനുവരി 20 ന് കരിയാപുരയിടം പുന്നൂസിന്റെ ഭവന ത്തിൽ ചേർന്ന ഇഞ്ചക്കാട്ട് കുടുംബത്തിൻ്റെ ജനറൽബോഡി യോഗം സമ്പൂർണ്ണചരിത്ര രചനയ്ക്കായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റി ചെയർമാനായി എന്നെയും ചരിത്ര കമ്മിറ്റി കൺവീനറായി ടോമി സക്കറിയാസ് ആടിമാക്കീലിനെയും തെരഞ്ഞെടുക്കുകയു ണ്ടായി. ടോമിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുമാണ് 22 ശാഖാ കുടുംബങ്ങളുടെ ചരിത്രരചന സാധ്യമാക്കിയത്. ഓരോ കുടുംബത്തിന്റെയും പ്രതിനിധികളെ പ്രത്യേകം വിളിച്ചുകൂട്ടിയും അവർ കൂടുതൽ പേർ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് കൃത്യ മായ അറിവുകൾ സമ്പാദിച്ചും കുടുംബസഭകൾ വിളിച്ചുചേർത്ത് രേഖപ്പെടുത്തിയ കാര്യങ്ങൾ ചർച്ച ചെയ്‌തും. ചരിത്രത്തിന് ആധികാരികത വരുത്തുവാൻ ത്തിയ തീവ്രയത്നം പ്രശംസനീയമാണ്. യഥാകാലം വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയും കുടുംബ സദസ്സുകളിൽ പങ്കെ ടുത്തും ഇഞ്ചക്കാട്ട് മഹാകുടുംബത്തിൻ്റെ പ്രസിഡൻ്റ് ജോയി നടു ക്കര ചരിത്ര രചനയിൽ ക്രിയാത്മകമായ പങ്കുവഹിച്ചു. ശാഖാ കുടും ബങ്ങളുടെ ചരിത്രരചനയിൽ അതതു കുടുംബങ്ങളിലെ കാരണ വൻമാരിൽ നിന്നും കിട്ടിയ വാമൊഴി അറിവും ആലേഖനം ചെയ്യ പ്പെട്ട കുറിമാനങ്ങളും ആധാരങ്ങളും മരണ പത്രങ്ങളും പ്രസിദ്ധീ കരിക്കപ്പെട്ട ശാഖാകുടുംബചരിത്രങ്ങളും ഉപകാരപ്പെട്ടു. 22 കുടും ബങ്ങളുടേയും പ്രത്യേക ചരിത്രങ്ങൾ പൂർത്തിയായി. ഓരോ ശാഖാ കുടുംബത്തിന്റേയും ഭാരവാഹികളുടെ ആത്മാർത്ഥതയും ത്യാഗ ബുദ്ധിയും ഉത്സാഹവും നന്ദിപൂർവ്വം അനുസ്‌മരിക്കുകയാണ്.
ഇഞ്ചക്കാട്ട് മഹാകുടുംബത്തിൻ്റെ പ്രാരംഭ ചരിത്രരചന തികച്ചും സാഹസികമായ ഒരു യജ്ഞം തന്നെയായിരുന്നു. ലഭ്യ മായ രേഖകളുടെ പിൻബലത്തിൽ 1996-97 വർഷങ്ങളിൽ (ചരിത്രാ ന്വേഷണത്തിന്റെ ആദ്യഘട്ടം) നേരിട്ടുകാണുവാനും സംസാരിക്കു വാനും സാധിച്ച കുടുംബ കാരണവന്മാരുടെ വാമൊഴികൾക്ക് ചരി ത്രാവിഷ്കാരം നൽകുകയായിരുന്നു ചരിത്ര കമ്മിറ്റി. ഇഞ്ചക്കാട്ട് മഹാകുടുംബത്തിൻ്റെ ഏതാനും ശാഖകൾ അവരവരുടെ കുടുംബ ചരിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. പുതുപ്പള്ളിയിൽ താമ സക്കാരായ ഇഞ്ചക്കാട്ടു കുടുംബത്തിൻ്റെ ‘ഇഞ്ചക്കാട്ടു കുടുംബ ചരിത്രം’ അതിൽ തന്നെ തനിമയാർന്നതാണ്. തോട്ടക്കാട്ട് ഭാഗത്ത് താമസക്കാരായ കൊടുവയലിൽ ശാഖയ്ക്കും സ്വന്തമായ ചരിത്ര പുസ്തകം ഉണ്ട് – ‘കൊടുവയലിൽ കുടുംബ ചരിത്രം’. പുതുപ്പ ള്ളിയിൽ നിന്നും കുറിച്ചിയിലേക്ക് താമസംമാറ്റിയ തയ്യിൽ കുടും ബക്കാരും അവരുടെ കുടുംബചരിത്രം പ്രത്യേകം പ്രസിദ്ധീകരിച്ചു.
കടപ്ലാമറ്റത്ത് അടിത്തറപാകിയതും കണ്ണൂർ, വയനാട് ജില്ലകളിൽ പടർന്നു വ്യാപിച്ചതുമായ ആടിമാക്കീൽ കുടുംബവും സ്വന്തം കുടുംബ ചരിത്രം പ്രസിദ്ധീകരിച്ചു. അവയെല്ലാം ഏകീകരിച്ചുള്ള ചരിത്രരചനയിൽ എം.എം. ജോസഫ് മൂഴിയാങ്കൽ, ജോഷി മൂഴി യാങ്കൽ, റോയി പള്ളിപ്പറമ്പിൽ, സണ്ണി വലിയപരയ്ക്കാട്ട് തുടങ്ങി യവരുടെ പങ്ക് പ്രത്യേകം സ്‌മരിക്കുന്നു.
മുകളിൽ പരാമർശിക്കപ്പെട്ട ശാഖാകുടുംബങ്ങളുടെ ചരിത്ര രചനകൾക്ക് പുറമേ, ഇഞ്ചക്കാട്ടു കുടുംബത്തിൻ്റെ ചരിത്രപരമായ മുന്നേറ്റങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയ ബന്ധുകുടുംബമായ മറ്റക്കാട്ടുകാരും ‘കാലത്തിൻ്റെ കുറിമാനം’ എന്ന പേരിൽ തങ്ങളുടെ ചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇഞ്ചക്കാട്ട് -കൊല്ലംപറമ്പിൽ ജോസഫ് സേവ്യർ തുറന്നുതന്ന, തലമുറകൾ കൈമാറികിട്ടിയതും കുടുംബ സമ്പത്തുമായ ഇഞ്ചക്കാട്ട് കുടുംബ ചരിത്ര പേടകവും ഇമ്മാനുവൽ സേവ്യർ കൊല്ലംപറമ്പിൽ പ്രസിദ്ധീകരിച്ച ‘ഇഞ്ചക്കാ ടൻ കുറിമാനത്തിലൂടെ’ എന്ന ലഘുഗ്രന്ഥവും ഈ ചരിത്ര രച നയ്ക്ക് സഹായമായി. കിരിയാപുരയിടം കുടുംബാംഗവും കവയ ത്രിയുമായ സി.മേരി ബനീഞ്ഞ സി.എം.സി. കുറിച്ചുവച്ച ചരിത്ര രേഖയും ചരിത്രവഴിയിൽ മുതൽക്കൂട്ടായി. ഇഞ്ചക്കാട്ട് മഹാകു ടുംബം മർത്തോമ്മാനസ്രാണി സഭയ്ക്ക് നൽകിയ പണ്ഡിതശ്രേ ഷ്ഠനായ റവ.ഡോ.തോ ത്തുറയുടെ ചരിത്രവും നയ്ക്ക് ആധികാരികത
ഇഞ്ചക്കാട്ട് കുടുംബ ദൈവകൃപയുടെ സമൃദ്ധ കരുടെ കൂട്ടായ പരിശ്രമ വർ’ പ്രസിദ്ധീകരിക്കുന്ന ഒരു വസ്‌തുതയാണ് ന കാരണം. നിലയ്ക്കലിൽ മാർതോമ്മാശ്ലീഹായിൽ നിന്നും മിശി ഹാമാർഗ്ഗം സ്വീകരിച്ച നമ്മുടെ പൂർവ്വികർ കുറതീർന്ന കർഷകരാ യിരുന്നു. കറുത്തപൊന്ന് എന്ന അപരനാമമുള്ള കുരുമുളകു കൃഷി യിൽ പ്രാഗത്ഭ്യം തെളിയിച്ച രാജശേഖരപട്ടരും അദ്ദേഹത്തിന്റെ സഹോദരന്മാരായ വാസുദേവപട്ടരും ദാമോദരപട്ടരും വസന്തരാജ പട്ടരും അവരുടെ കുടുംബങ്ങളും ഒന്നിച്ച് ഈശോയിൽ വിശ്വാസ മർപ്പിച്ചു. മണ്ണിൽ പൊന്നു വിളയിച്ച അവർ മിശിഹാ മാർഗ്ഗത്തെ തങ്കത്തെക്കാൾ വിലപ്പെട്ടതായി കരുതി. നസ്രായനായ ഈശോ യുടെ നാമത്തിൽ സംലഭ്യമാകുന്ന പാപമോചനവും രക്ഷയും എന്ന പൊന്ന് നിലയ്ക്കലിലെ മണ്ണിൽ വിളയിക്കുവാൻ നമ്മുടെ പൂർവ്വി കർ അശ്രാന്തപരിശ്രമമാണ് നടത്തിയിരുന്നത്. പൊതുവെ,
കാർഷിവൃത്തി തൊഴിലായി സ്വീകരിച്ചിരുന്ന പൂർവ്വികർ കുവപ്പ ള്ളിയിലും അരുവിത്തുറയിലും പൂഞ്ഞാറിലും മണ്ണിൽ പൊന്ന് വിളയിച്ചവരായിരുന്നു.
ഇഞ്ചക്കാട്ട് മഹാകുടുംബത്തിലെ 22 ശാഖാകുടുംബങ്ങളു ടേയും പൊതുസമ്പത്താണ് ഈ ഗ്രന്ഥം. തങ്ങളുടെ കുടുംബത്തിൻ്റെ വേരുകൾ കണ്ടെത്തുവാൻ ഉപകാരപ്പെടുന്നതിനൊപ്പം പരസ്‌പര ബഹുമാനം വർദ്ധിപ്പിക്കുവാനും ഈ ഗ്രന്ഥം പ്രചോദനം നൽകട്ടെ.
മൺമറഞ്ഞ പിതാമഹൻമാരുടെ പുണ്യസ്‌മരണയ്ക്കും, സമ കാലീന തലമുറയുടെ അഭിമാന ബോധത്തിനും, വരും തലമുറ കൾക്ക് ചരിത്ര വഴികളിൽ വെളിച്ചമേകുവാനും ഈ ഗ്രന്ഥം ഇഞ്ചക്കാട്ട് മഹാകുടുംബത്തിലെ ഓരോ കുടുംബത്തിനും സമർപ്പി ക്കുന്നു.
പൂഞ്ഞാർ
08.08.2018
ഡോ.ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ
(ചരിത്രകമ്മിറ്റി ചെയർമാൻ)