Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

ജോയി നടുക്കര

 

അവതാരിക

രണ്ടു പതിറ്റാണ്ടുകളുടെ ശ്രമം ഫലമണിയുകയാണ്. കുടും ബചരിത്രരചന അനായാസമായി, സമയബന്ധിതമായി പൂർത്തീക രിക്കാവുന്ന ഒന്നാണ് എന്നായിരുന്നു പലരെയുംപോലെ എന്റെയും ധാരണ. പക്ഷേ രംഗത്തിറങ്ങിയപ്പോഴാണ് ഒളിഞ്ഞിരിക്കുന്ന പ്രതി സന്ധികളും, തടസ്സങ്ങളും മനസ്സിലാകുന്നത്. ഇതൊരു കുടുംബ ത്തിന്റെ മാത്രം ചരിത്രമല്ല, തമിഴ്‌നാട്ടിൽ തുടക്കംകുറിച്ച്, കേരള ത്തിൽ പടർന്നു പന്തലിച്ച്, ലോകമാകെ വ്യാപിച്ചുനിൽക്കുന്ന 22 ശാഖാ കുടുംബങ്ങളടങ്ങിയ ഒരു മഹാകുടുംബത്തിൻ്റെ ചരിത്രമാണ് “മണ്ണിൽ പൊന്നു വിളയിച്ചവർ’. സമയം ഏറെയെടുത്തെങ്കിലും ഈ രചനയുടെ പൂർത്തീകരണം ഞങ്ങൾക്ക് അഭിമാനവും സന്തോഷവും പകരുന്നു.

ഈ മഹദ്ഗ്രന്ഥത്തിൻ്റെ പ്രകാശനവേളയിൽ ഇതിൻ്റെ രചന യിൽ പങ്കാളികളായ എല്ലാവരെയും കൃതജ്ഞതയോടും സ്നേഹാ ദരവോടും ഞാൻ സ്‌മരിക്കട്ടെ. അഭിവന്ദ്യ മാർ മാത്യു ആനിക്കുഴി ക്കാട്ടിൽ പിതാവ് രക്ഷകർത്താവായും, ഫാ. തോമസ് ആനിക്കുഴി ക്കാട്ടിൽ ചെയർമാനായും രൂപീകരിക്കപ്പെട്ട ചരിത്രരചന കമ്മിറ്റി യാണ് ഈ ചരിത്രനിർമ്മാണത്തിന് നേതൃത്വം നൽകിയതും അതു പൂർത്തീകരിച്ചതും. ചരിത്രകമ്മിറ്റിയുടെ കൺവീനർകൂടിയായി പ്രവർത്തിച്ച കുടുംബയോഗം ജനറൽ സെക്രട്ടറി ടോമി ആടിമാ ക്കീലിന്റെ ഊർജ്ജസ്വലതയും കർമ്മശേഷിയും ചരിത്രരചനയ്ക്ക് ഏറെ സഹായം ചെയ്‌തു. ചരിത്രകമ്മിറ്റിയംഗങ്ങളായ ജോഷി മുഴി യാങ്കൽ, റോയി പള്ളിപ്പറമ്പിൽ, എം.എം. ജോസഫ് മുഴിയാങ്കൽ, സണ്ണി വലിയപരയ്ക്കാട്ട് തുടങ്ങിയവർ ഈ രചനാ പൂർത്തീകര ണത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. ഇതിനോടനുബന്ധിച്ച വിവരശേഖരണത്തിൽ ഏറെ പങ്കുവഹിച്ച കുടുംബയോഗം വൈസ് പ്രസിഡന്റുമാരായ പുന്നൂസ് കരിയാപുരയിടം, നൈജു നൈനാൻ കൊടുവയലിൽ, ട്രഷറർ എ.വി. ജോസഫ് അരയത്തിനാൽ, സെക്രട്ടറി ജിസൺ ജോർജ് കല്ലോലിൽ, ലിനോ വലിയപരയ്ക്കാട്ട്, മാത്തു ക്കുട്ടി തടവനാൽ, ജോർജ് കുര്യൻ തടവനാൽ, വി.വി. ജേക്കബ് വയലിൽ, റ്റി.എ. ഉതുപ്പ് ചിറപ്പുറത്ത്, സി.എം. ഐപ്പ് ഇഞ്ചക്കാട്ട് തുടങ്ങിയവരുടെ സേവനങ്ങളും പ്രത്യേകം സ്‌മരിക്കുന്നു. യശ്ശശ രീരരായ വെരി. റവ.ഡോ. തോമസ് അരയത്തിനാൽ, സി. ബനീഞ്ഞാ കരിയാപുരയിടം, ഇമ്മാനുവൽ സേവ്യർ കൊല്ലംപറമ്പിൽ എന്നി വരും ഫാ. ജേക്കബ് അരയത്തിനാൽ, സി.എം. ഔസേപ്പ് ചെകിടി യേൽ തുടങ്ങിയവരും കാലങ്ങളായി സൂക്ഷിച്ചുവച്ചിരുന്ന പൗരാ ണികപ്രമാണങ്ങളും, കുറിപ്പുകളും ഈ രചനയ്ക്ക് ആധികാരിക തയും പൂർണ്ണതയും നൽകി.

ഇഞ്ചക്കാട്ട്, കൊടുവയലിൽ, തയ്യിൽ, ആടിമാക്കീൽ കുടുംബ ങ്ങൾ പ്രസിദ്ധീകരിച്ച അവരുടെ ശാഖാ കുടുംബചരിത്രങ്ങളും ഈ രചനയെ സഹായിച്ചു. ഈ സംരംഭത്തിൽ നേരിട്ടും അല്ലാതെയും പങ്കുവഹിച്ച നിരവധിയായ കുടുംബാംഗങ്ങളുടെയും മഹദ്വ്യക്തി കളുടെയും മുമ്പിൽ കൃതജ്ഞതയുടെ കൂപ്പുകൈ.

ജീവിതത്തിന്റെ എല്ലാ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗ അരായ നിരവധിയാളുകളെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ നമ്മുടെ കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്. അവരുടെ കർമ്മമണ്ഡല ങ്ങളിലെ പോരാട്ടങ്ങളും, വിജയകുതിപ്പുകളും ചരിത്രരേഖയാക്കി മാറ്റുവാൻ ഈ പുസ്‌തകരചനയ്ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഒരു കുടുംബത്തിൻ്റെ കരുത്ത്, ഒരു സൈന്യത്തിന്റെയെന്ന പോലെ, കുടുംബാംഗങ്ങൾ തമ്മിലുള്ള കൂറിലും, വിശ്വാസത്തിലും നിലകൊള്ളുന്നു. പരസ്‌പര വിശ്വാസത്തോടും, കൂറോടും, സ്നേഹ ത്തോടും വരുംകാലങ്ങളിലും പ്രവർത്തിക്കുവാനും അതുവഴി നമ്മുടെ കുടുംബത്തിൻ്റെ യശസ്സ് ഉയർത്തുവാനും ഈ ഗ്രന്ഥം ഉത്തേജനമാകട്ടെയെന്നാശിക്കുന്നു.

21-04-2019

ജോയി നടുക്കര

പ്രസിഡന്റ്റ്

ഇഞ്ചക്കാട്ട് മഹാകുടുംബയോഗം