ആനിക്കുഴിക്കാട്ടിൽ
ഇഞ്ചക്കാട്ട് മഹാ കുടുംബത്തിലെ 20-ാ ശാഖയാണ് ആനി ക്കുഴിക്കാട്ടിൽ, ഇടുക്കി രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ മാത്യു ആനിക്കുഴിക്കാട്ടിലും മറ്റനേകം വൈദികരും സന്യസ്‌തരും ഈ കുടുംബത്തിൻ്റെ സംഭാവനയാണ്. പാഴൂർ ഇട്ടി യുടെ മൂന്നാമത്തെ മകനായ ലൂക്കാ (ഇട്ടിക്കുഞ്ഞ്) കിടങ്ങൂർ വില്ലേ ജിൽപ്പെട്ട പരിയാരമംഗലം കരയിൽ മൂന്നുതോടിന് തെക്കുവശം മുണ്ടന്താനത്ത് പുരയിടത്തിൽ താമസമാക്കിയപ്പോൾ മുണ്ടന്താനത്ത് എന്ന വീട്ടു പേരിൽ അറിയപ്പെട്ടു, പിന്നീട് അദ്ദേഹം തന്റെ സഹാ ദരങ്ങൾക്കൊപ്പം മൂന്നുതോടിന് വടക്കുവശം ആനിക്കുഴിക്കാട്ടിൽ പുരയിടത്തിൽ താമസമാക്കിയപ്പോൾ ‘ആനിക്കുഴിക്കാട്ടിൽ’ എന്ന വീട്ടുപേരിൽ അറിയപ്പെടാൻ തുടങ്ങി ആനിക്കുഴിക്കാട്ടിൽ ഇട്ടി ക്കുഞ്ഞ് എന്നാണ് ലൂക്കാ അറിയപ്പെട്ടിരുന്നത്. കൊഴുവനാൽ കിഴ ക്കേക്കുറ്റ് മത്തായിയുടെ മകൾ ത്രേസ്യായായിരുന്നു ഭാര്യ. ലൂക്കാ -ത്രേസ്യാ ദമ്പതികളുടെ സന്താന പരമ്പരകളാണ് പിൽക്കാലത്ത് അറിയപ്പെടുന്ന പ്രശസ്‌തമായ ആനിക്കുഴിക്കാട്ടിൽ കുടുംബം.
ലൂക്കാ-ത്രേസ്യാ ദമ്പതികൾക്ക് ഏഴ് മക്കൾ. രണ്ട് ആണും അഞ്ച്) പെൺമക്കളും. മക്കളിൽ മൂത്തയാൾ തൊമ്മനും ഏറ്റവും ഇളയവനായ മത്തായിയുമാണ് ആൺമക്കൾ. ഏലി, അന്ന, കുഞ്ഞാ ച്ചി, മാമ്മി, റോസ എന്നിവരാണ് പെൺമക്കൾ. മൂത്ത മകളായ ഏലിയെ പാലക്കാട്ട്മല വട്ടോത്തുകുന്നേൽ ഔസേപ്പ് വിവാഹം ചെയ്തു. അന്നയെ കുടക്കച്ചിറ കൊല്ലാനിക്കൽ തോമായും, കുഞ്ഞാ ച്ചിയെ കടപ്ലാമറ്റം ചാത്തംവേലി പൈലിയും, റോസയെ കൊഴുവ നാൽ മാന്തറ മാമ്പുഴക്കൽ മത്തായിയും വിവാഹം ചെയ്‌തു. പെൺമക്കളിൽ മൂന്നാമത്തെ മകളായ മാമ്മിയെ കിടങ്ങൂർ തറപ്പേൽ ഔസേപ്പ് വിവാഹം ചെയ്‌തു.
ഇട്ടിക്കുഞ്ഞിന്റെ മൂത്ത മകനായ തൊമ്മൻ ആനിക്കുഴിക്കാ ട്ടിൽ പുരയിടത്തിൻ്റെ തെക്കുവശത്ത് മുല്ലൂർ പുരയിടത്തിൽ താമ സമാക്കിയപ്പോൾ മുല്ലൂർ എന്ന വീട്ടുപേരിൽ അറിയപ്പെടാൻ തുടങ്ങി. ഇളയമകനായ മത്തായി തറവാട്ടിൽ മാതാപിതാക്കൾക്കൊപ്പം താമ സമാക്കി

















































