Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

ആടിമാക്കീൽ

പാഴൂർ ഇട്ടിയുടെ അഞ്ച് ആൺമക്കളിൽ രണ്ടാമനായ കോര (കറിയാ) കിഴക്കേ കൂടല്ലൂർ പള്ളിയുടെ തെക്കുഭാഗത്ത് പല്ലിപ്പുഴ പുരയിടത്തിൽ താമസമാക്കുകയും പല്ലിപ്പുഴ എന്ന വീട്ടുപേരിൽ അറിയപ്പെടാനും തുടങ്ങി. കുറച്ച് കാലങ്ങൾക്കുശേഷം കോരയും മക്കളും കടപ്ലാമറ്റത്ത് പരിയാരമംഗലം കരയിൽ ആനിക്കുഴിക്കാ ട്ടിൽ പുരയിടത്തിൽ താമസമാക്കിയപ്പോൾ ആനിക്കുഴിക്കാട്ടിൽ എന്ന വീട്ടുപേരിൽ അറിയപ്പെട്ടു.

കോരയ്ക്ക് ആറ് ആൺ മക്കളും മൂന്ന് പെൺമക്കളുമായിരു ന്നു. ഔസേപ്പ്, മുണ്ടേച്ചൻ, തോമാ, മത്തായി, വർക്കി, ലൂക്കാ എന്നി വരാണ് ആൺ മക്കൾ. ഇവരിൽ മൂത്തവനായ ഔസേപ്പും (കൊച്ച പ്പൻ) ലൂക്കാ ഒഴികെയുള്ള സഹോദരങ്ങളും പിതാവായ കോര യോടൊപ്പം ആടിമാക്കീൽ പുരയിടത്തിലേക്ക് താമസം മാറ്റുകയും ആടിമാക്കീൽ എന്ന വീട്ടുപേരിൽ അറിയപ്പെടാനും തുടങ്ങി. ക്രമേണ ആനിക്കുഴിക്കാട്ടിൽ പുരയിടത്തിൽ താമസിച്ചിരുന്ന കോരയുടെ ഇളയ മകൻ ലൂക്കായും ആടിമാക്കീൽ എന്ന വീട്ടുപേര് സ്വീകരിച്ചു. ലൂക്കായുടെ പുരയിടത്തിന് തെക്കുവശം താമസിച്ചിരുന്ന ഇട്ടിയുടെ മൂന്നാമത്തെ മകനായ ലൂക്കായും കുടുംബവും മുണ്ടന്താനത്ത് എന്ന വീട്ടുപേര് ഉപേക്ഷിക്കുകയും ആനിക്കുഴിക്കാട്ടിൽ എന്ന് അറിയ പ്പെടാനും തുടങ്ങി.

കോരയും കുടുംബവും താമസമാക്കിയ ആടിമാക്കീൽ പുര യിടത്തിൽ വീടിന് തെക്കുവശത്തായി ഒരു പാണ്ടിമാവ് നിന്നിരു ന്നു. നിലത്തുനിന്നും പത്തടി ഉയരത്തിനുശേഷം പടിഞ്ഞാറോട്ട് വളഞ്ഞ് തടിപ്പാലംപോലെ നീണ്ട് ഒരു പ്രത്യേകതയോടുകൂടിയ ഈ മരത്തിൽ ഊഞ്ഞാലുകെട്ടി ആടുന്നത് അക്കാലത്ത് കുട്ടികളു ടേയും മുതിർന്നവരുടേയും പ്രധാന വിനോദമായിരുന്നു. ഞരള എന്ന പേരിലറിയപ്പെടുന്ന വള്ളിച്ചെടിയുടെ തണ്ട് മുറിച്ചാണ്

ഊഞ്ഞാലുകെട്ടിയിരുന്നത്. മാവിൽ ഊഞ്ഞാലുകെട്ടി ആടുന്നതി നാൽ മാവിന് “ആടിമാവെന്നും” പുരയിടം “ആടിമാക്കീൽപ്പുരയിടം” എന്നും അറിയപ്പെട്ടിരുന്നു. ഈ പുരയിടത്തിൽ താമസമാക്കിയ പ്പോൾ മേല്പറഞ്ഞ കാരണത്താൽ ആടിമാക്കീൽ എന്ന വീട്ടുപേ രുണ്ടായി. 1984 ൽ പഴയ വീട് പൊളിച്ച് പുതിയ വീടിനായി തറനി രത്തിയപ്പോൾ ഈ മാവ് വെട്ടിമാറ്റുകയുണ്ടായി. ഈ തറവാടി രുന്ന സ്ഥലത്ത് ഇപ്പോൾ ആടിമാക്കീൽ എ.ജെ. സഖറിയാസും കുടുംബവുമാണ് താമസിക്കുന്നത്.

ആടിമാക്കീൽ കുടുംബക്കാർ മാലിക്കൽ-പാഴൂർ കുടുംബക്കാ രിൽ അംഗസംഖ്യയിൽ ഏറ്റവും മുന്നിലാണ്. തികഞ്ഞ കഠിനാ ദ്ധ്വാനികളായ ഇവർ ധൈര്യശാലികളും സാഹസികരുമായിരുന്നു. 20-ാം നൂറ്റാണ്ടിൻ്റെ മദ്ധ്യകാലഘട്ടത്തിലെ ദാരിദ്ര്യം ഇവർക്ക് കേര ളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കുടിയേറ്റത്തിന് പ്രചോദന മേകി. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു

റവ. ഫാ. ജോസഫ് (ജോയി) ആടിമാക്കീൽ
റവ. ഫാ. ചെറിയാൻ ആടിമാക്കിൽ
റവ. ഫാ. സാബു V.C ആടിമാക്കീൽ
സി. വിജില എസ്. എച്ച് ആടിമാക്കീൽ
സ്‌കറിയ (കൊച്ചുകുട്ടി)
തൊമ്മച്ചൻ & ത്രേസ്യാമ്മ ആടിമാക്കീൽ
ബെന്നി & ഫാമിലി ആടിമാക്കീൽ
ഷാജി & ഫാമിലി ആടിമാക്കീൽ
കുഞ്ഞ് സ്‌കറിയായും (കൊച്ചുകൂട്ടിയുടെ മകൻ) കുടുംബവും
ജോസ് (കുഞ്ഞിൻ്റെ മകൻ)
ടോമിയും (സ്‌കറിയായുടെ (കുഞ്ഞ്) മകൻ) കുടുംബവും
സജി & ഫാമിലി
അലക്‌സും (സ്‌കറിയായുടെ (കുഞ്ഞ്) മകൻ) കുടുംബവും
സിജോ (ആൻ്റണി സ്‌കറിയ) യും കുടുംബവും
ഔസേപ്പ് (കുഞ്ഞഔത)
ഔസേപ്പ് ഔസേപ്പ് മകൻ കുട്ടിയും (ജോസഫും) കുടുംബവും
ജോസഫ് (കുട്ടി) മകൻ മാത്യു ജോസഫും കുടുംബവും
ജോസഫ് (കുട്ടി) മകൻ തോമസ് ജോസഫും (ഉമ്മച്ചൻ) കുടുംബവും
ഔസേപ്പ് ഔസേപ്പ് മകൻ എ.ജെ സഖറിയാസും ഭാര്യ മാമ്മി (മേരി)യും
അടിമാക്കീൽ എ. ജെ. സഖറിയാസ് മകൻ ടോമി സഖറിയാസ് ഭാര്യ ഡാലി മക്കൾ ശില്‌പ, നിധിൻ
എ.ജെ. സഖറിയാസ് മകൻ ജോൺസനും കുടുംബവും
എ.ജെ. സഖറിയാസ് മകൻ ജോഷി സഖറിയാസും
എ.ജെ.സഖറിയാസ് മകൻ ജോർജ് സഖറിയാസും (സജി) കുടുംബവും
ഔസേപ്പ് ഔസേപ്പ് മകൻ വർക്കിയും കുടുംബവും
ആടിമാക്കീൽ തോമസ് ഭാര്യ ഏലിയാമ്മ തോമസ്
ജോസഫ് (പാപ്പച്ചൻ) ഭാര്യ കത്രീന
ജോയിയും കുടുംബവും
പാപ്പച്ചൻ്റെ മകൻ ബെന്നിയും കുടുംബവും
തോമസ് (കൊച്ചുകുഞ്ഞ്) & ഫാമിലി
രാജേഷ് & ഫാമിലി
ആടിമാക്കീൽ തോമസ് മകൻ
ബിനോ & ഫാമിലി
വെളിയംകുളത്തേൽ സക്കറിയാ തോമസ് ഭാര്യ ഏലി
വെളിയംകുളത്തേൽ V.S. തോമസ്
വെളിയംകുളത്തേൽ വി. എസ്. അപ്പച്ചൻ & ഫാമിലി
വെളിയംകുളത്തേ വി. റ്റി. ഫ്രാൻസിസ് (തങ്കച്ചൻ) & ഫാമിലി
വെളിയംകുളത്തേൽ എസ്. ജോസഫ് & ഫാമിലി
വെളിയംകുളത്തേൽ ബേബി (സെബാസ്‌റ്റ്യൻ) & ഫാമിലി
വെളിയംകുളത്തേൽ മത്തായി & ത്രേസ്യാമ്മ
വെളിയംകുളത്തേൽ സഖറിയ (കൊച്ച്) & ഫാമിലി