ഇഞ്ചക്കാട്ട് (പുതുപ്പളളി)
ഏകദേശം 300 വർഷങ്ങൾക്കു മുമ്പ് പൂഞ്ഞാറിൽ നിന്നും ഇഞ്ചക്കാട്ട് കുടുംബത്തിലെ മാത്തുള എന്ന പിതാവ് വ്യാപാര ആവ ശ്യങ്ങൾക്കായി പുതുപ്പള്ളിയിൽ എത്തുകയും അവിടെ സ്ഥിരതാ മസമാക്കുകയും ചെയ്‌തു. മീനച്ചിൽ ആറ്റിലൂടെ വള്ളത്തിൽ കോട്ട യത്ത് എത്തി കൊടൂരാറ്റിലൂടെ പുതുപ്പള്ളിയിൽ എത്തിച്ചേർന്നു. പുതുപ്പള്ളി അങ്ങാടിയിൽ താമസമാക്കിയ ഈ കുടുംബത്തിൽ നിന്നും അദ്ദേഹത്തിൻ്റെ സഹോദരൻ ഉതുപ്പ് 1810-ൽ തോട്ടയ്ക്കാട്ട് താമസമാക്കി.
പൂഞ്ഞാർ ഇഞ്ചക്കാട്ട് നിന്നും പുതുപ്പള്ളിയിൽ താമസമാക്കിയ പ്രഥമ പിതാവിൻ്റെ പേര് മാത്തുള എന്നായിരുന്നു. മാത്തുളയ്ക്ക് മൂന്ന് ആൺമക്കൾ, 1 മാത്തൻ, II ചാണ്ടപ്പിള്ള III മാത്തുള. മൂത്തമ കൻ മാത്തൻ തെക്കേ ഇഞ്ചക്കാട്ടും, രണ്ടാമത്തെ മകൻ ചാണ്ടപ്പിള്ള വടക്കേ ഇഞ്ചക്കാട്ടും, ഇളയമകൻ മാത്തുള പടിഞ്ഞാറേ ഇഞ്ചക്കാട്ട് എന്നീ പേരുകളിൽ അങ്ങാടിയിൽ തന്നെ താമസമാക്കി. ഈ മൂന്ന് വീടുകൾക്കും ചെറിയ മാറ്റങ്ങൾ വരുത്തിയെങ്കിലും പൂർവ്വികമായ നിലയിൽ ഇന്നും കാണപ്പെടുന്നു.




































































