Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

കോച്ചേരിൽ

ഇഞ്ചക്കാട്ട് മഹാകുടുംബത്തിലെ 22 ശാഖകളിൽ 18 മുതൽ 22 വരെയുള്ള ശാഖകളാണ് പാഴൂർ കൂടുംബം എന്ന് അറിയപ്പെടു ന്നത്. മാലിക്കൽ (കാവുങ്കൽ) മത്തായിയുടെ രണ്ട് ആൺ മക്കളിൽ ഇളയവനായ ഇട്ടി 19-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് കിടങ്ങൂർ കരയിൽത്തന്നെ പാഴൂർ പുരയിടത്തിൽ താമസമാക്കുകയും പാഴൂർ എന്ന വീട്ടുപേര് സ്വീകരിക്കുകയും ചെയ്‌തു. പാഴൂർ ഇട്ടിയുടെ സന്താ നപരമ്പരകൾ പ ാഴൂർ കുടുംബം എന്ന പേരിൽ കടപ്ലാമറ്റം ഇടവകയിൽ അറിയപ്പെടുന്നു.

ഇട്ടിക്ക് അഞ്ച് ആൺ മക്കളായിരുന്നു. ഔസേപ്പ്, കോര, ലൂക്കാ, തൊമ്മൻ, മാത്യു. ഒന്നാമൻ ഔസേപ്പ് കോച്ചേരി പുരയിടത്തിൽ താമസമാക്കുകയും കോച്ചേരി എന്ന വീട്ടുപേരിലും, രണ്ടാമൻ കോര പല്ലിപ്പുഴ എന്ന വീട്ടുപേരിലും, മൂന്നാമൻ ലൂക്കാ മുണ്ടന്താനത്ത് എന്ന വീട്ടുപേരിലും, നാലാമൻ തൊമ്മൻ നടുക്കര എന്ന വീട്ടുപേ രിലും, ഇളയ മകൻ മത്തായി തറവാട്ടിൽ പാഴൂർ എന്ന വീട്ടുപേ രിലും അറിയപ്പെട്ടു. അവരവർ താമസിച്ച പുരയിടത്തിന്റെ നാമം വീട്ടുപേരായി സ്വീകരിക്കുകയാണുണ്ടായത്. രണ്ടാമനായ കോര പല്ലിപ്പുഴ പുരയിടത്തിൽ നിന്നും ആടിമാക്കീൽ പുരയിടത്തിലേക്ക് താമസം മാറ്റിയപ്പോൾ ‘ആടിമാക്കീൽ’ എന്നും, മൂന്നാമനായ ലൂക്കാ ‘മുണ്ടന്താനത്ത്’ എന്ന വീട്ടുപേർ മാറ്റി ‘ആനിക്കുഴിക്കാട്ടിൽ’ എന്നും അറിയപ്പെടാൻ തുടങ്ങി.

ഇട്ടിയുടെ അഞ്ച് ആൺ മക്കളുടെ പരമ്പരകൾ അഞ്ച് ശാഖ കുളായി ഇഞ്ചക്കാട്ട് മഹാകുടുംബത്തിൽ അറിയപ്പെടുന്നു. ഇഞ്ച ക്കാട്ട് കുടുംബത്തിലെ – മുതൽ 22 വരെയുള്ള ഈ അഞ്ച് ശാഖ കൾ കോച്ചേരി, ആടി മാക്കിൽ ആനിക്കുഴിക്കാട്ടിൽ നടുക്കര, പുതി

യിടത്ത് എന്നിവയാണ്. ഇളയമകൻ, തറവാട്ടിൽ താമസമാക്കിയ മാത്യു, പിതാവായ ഇട്ടിയുടെ മരണശേഷം പാഴൂർ പുരയിടം വിറ്റ് കാഞ്ഞിരപ്പള്ളിയിൽ കറിപ്ലാവ് എന്ന സ്ഥലത്തേക്ക് താമസംമാറ്റി. പുതിയിടത്ത് വർക്കി എന്നയാളുടെ സ്ഥലത്ത് താമസമാക്കിയ മാത്യുവും കുടുംബവും പുതിയിടത്ത് എന്ന നാമത്തിൽ അറിയ പ്പെടുന്നു.

അനേകം വൈദികരും സന്ന്യസ്‌തരും ഇന്ന് പാഴൂർ കുടുംബ ത്തിൽ ഉണ്ട്. അഭിവന്ദ്യ പിതാവ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മുൻ രാജ്യസഭാംഗമായ ജോയി നടുക്കര എന്നിവർ ഈ കുടുംബ ത്തിൽ നിന്നും ഉയർന്നുവന്നിട്ടുള്ള പ്രഗത്ഭ വ്യക്തികളാണ്. കൂടാതെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും സർക്കാർ സർവ്വീസിലും ഉയർന്ന നിലയിലെത്തിയ അനേകം മഹത് വ്യക്തികൾ ഈ കൂടും ബത്തിന്റെ യശസ്സ് വിളിച്ചോതുന്നു.

മുൻകാലങ്ങളിൽ മാസത്തിലൊരിക്കൽ പാഴൂർ കുടുംബക്കാർ ഒത്തുചേരുന്ന കൂട്ടായ്മ നിലനിന്നിരുന്നു. ഓരോ വീട്ടുകാരും നിശ്ചിത തുക കൂട്ടായ്‌മക്കെത്തുമ്പോൾ നൽകണമെന്നായിരുന്നു വ്യവസ്ഥ ഓരോ മാസവും മാറിമാറി എല്ലാ വീടുകളിലും നടത്ത പ്പെടത്തക്കവിധമായിരുന്നു കൂട്ടായ്‌മ നടത്തിയിരുന്നത്. കുടുംബ ത്തിലെ മുതിർന്ന കാരണവരുടെ നേതൃത്വത്തിലായിരുന്നു കൂട്ടാ യ്‌മ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പ്രാർത്ഥനയ്ക്കുശേഷം സ്നേഹോപഹാരങ്ങൾ പങ്കുവയ്ക്കുമായിരുന്നു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഈ കൂട്ടായ്‌മയുടെ പ്രത്യേകതയായിരുന്നു. 1966 ഓടെ എന്തുകൊണ്ടോ ഈ കൂട്ടായ്‌മ നിന്നുപോയി.

ഇന്ന് കാണുന്ന കടപ്ലാമറ്റം സെൻ്റ് മേരീസ് ദൈവാലയത്തിന്റെ നിർമ്മാണത്തിൽ പാഴൂർ കുടുംബം നിസ്‌തുലമായ പങ്കുതന്നെ വഹിച്ചു. നിർമ്മാണ വിദഗ്ദ്ധനായ മേനമൂട്ടിൽ സ്‌കറിയായുടെ നേതൃത്വത്തിലായിരുന്നു പള്ളിയുടെ പണികൾ നടത്തിയിരുന്നത്. കുടുംബത്തിലെ യുവാക്കളും കാരണവന്മാരും കൈ മെയ് മറന്ന് ദൈവാലയ നിർമ്മാണത്തിനായി രാപകൽ അദ്ധ്വാനിച്ചു. 1943-ൽ ആഗസ്റ്റ് 6-ാം തീയതി റവ. ഫാ. കുര്യാക്കോസ് മുരിക്കൻ തറക്ക ല്ലിട്ടു. 1946 മാർച്ച് 31-ന് ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി വെഞ്ചിരിപ്പുകർമ്മം നിർവഹിച്ചു. ഈ ദൈവാ ലയം കേരളത്തിലെ തലയെടുപ്പുള്ള ഒരു ദൈവാലയമായി ഇന്നും നിലനില്ക്കുന്നുണ്ടെങ്കിൽ പാഴൂർ കുടുംബത്തിന്റെയും ഇട വകയിലെ മറ്റു ജനങ്ങളുടെയും അശ്രാന്ത പരിശ്രമത്തിൻ്റെയും കഠി നാദ്ധ്വാനത്തിന്റെയും ഒത്തൊരുമയുടെയും ഫലം ഒന്നുമാത്രമാണ്.

മുക്കാട്ടിൽ ഓനച്ചൻ & മറിയകൂട്ടി
മുക്കാട്ടിൽ അപ്പച്ചൻ ഭാര്യ മേരി, മക്കൾ സിമി, നിമി
ഓനച്ചൻ മകൻ ജോസ്
മുക്കാട്ടിൽ സണ്ണി ഭാര്യ ജെസ്സി മക്കൾ ഡോൺ, ഗീതു
മൂക്കാട്ടിൽ പൈലോ ഭാര്യ അന്നക്കുട്ടി
മുക്കാട്ടിൽ (തെങ്ങുംപള്ളിൽ) ജോയി ഭാര്യ റോസമ്മ
ഫാ. ജിറ്റോ തെങ്ങുംപള്ളിൽ
തെങ്ങുംപള്ളിൽ ജിനോ ഭാര്യ ജയ്‌സി
തെങ്ങുംപള്ളിൽ ജിതിൻ ഭാര്യ ലിനു
തെങ്ങുംപള്ളിൽ ബേബി ഭാര്യ ത്രേസ്യമ്മ മകൻ ബിറ്റു
തെങ്ങുംപള്ളിൽ ജോണി ഭാര്യ മിനി മക്കൾ ആൻമരിയ, അൻസുമരിയ
മുക്കാട്ടിൽ ചപ്പ് ഭാര്യ ഏലി‌കുട്ടി മകൻ ബിജു ഭാര്യ സോണിയ മക്കൾ ഡെൽനാ, ഡെൽബിൻ
മൂക്കാട്ടിൽ തോമസ് ജോസഫ് (കുഞ്ഞ്) ഭാര്യ പെണ്ണമ്മ മകൻ ജിജോ ഭാര്യ ദവീന, മകൻ ബിജോ ഭാര്യ അനു & കൊച്ചുമക്കൾ
മുക്കാട്ടിൽ ടോമി ഭാര്യ ബിന്ദു മക്കൾ ഡോണാ, എബിൻ
മുക്കാട്ടിൽ ഷാജി ഭാര്യ ഷൈനി മക്കൾ ക്രിസ്‌റ്റോ, നോയൽ
മേനംമുട്ടിൽ സ്‌കറിയാ
മേനംമുട്ടിൽ കുഞ്ഞൗത ഭാര്യ മറിയം
മേനംമൂട്ടിൽ ജോസ് (കുഞ്ഞ്) ഭാര്യ തങ്കമ്മ
ഫാ. ജോസഫ് (ജിൻസ്) മേനംമൂട്ടിൽ
സി. ഫ്ളവർ ടോം
സി. നിർമല
സി. സൗമ്യ
മേനംമുട്ടിൽ ജയ്‌സൺ ഭാര്യ സെലിൻ പൂക്കൾ ജെറാൾഡ്, തോമസ്
മേനംമുട്ടിൽ ജോണി ഭാര്യ ലിജി മക്കൾ ഡോൺ, ഷോൺ
മേനോൻവീട്ടിൽ കുഞ്ഞാക്കോ ഭാര്യ റോസ
മേനോൻവീട്ടിൽ കറിയാകൂട്ടി ഭാര്യ അന്നമ്മ
മേനോൻവീട്ടിൽ ജിംസൺ ഭാര്യ മിനി മക്കൾ ഓസ്‌റ്റിൻ, ട്രസീന
മേനോൻവീട്ടിൽ എബിസൺ ഭാര്യ റെനി മക്കൾ റെബിൻ, റിയാനാ
മേനോൻവീട്ടിൽ ജെയ്‌സൺ (സിജി)
മേനോൻവീട്ടിൽ ചാക്കോച്ചൻ ഭാര്യ ത്രാസ്യാമ്മ
മേനോൻവീട്ടിൽ റെൻസൺ ഭാര്യ ജോളി മക്കൾ റെയോന, 1. റെനീറ്റാ
മേനോൻവീട്ടിൽ റോഷി ദാര്യ ഷെറിൻ
മേനോൻവീട്ടിൽ തോമസ് (കുഞ്ഞുമോൻ) ഭാര്യ റോസമ്മ
മേനോൻവീട്ടിൽ അരുൺ ഭാര്യ മിനി മക്കൾ എമിലി, ഇമ്മാനുവൽ
മേനോൻവീട്ടിൽ കിരൺ ഭാര്യ രെജിത മകൻ എയ്‌ഡൺ
മേനോൻവീട്ടിൽ ജോയി ഭാര്യ കുട്ടിയമ്മ
മേനോൻവീട്ടിൽ ദീപു ഭാര്യ ടെറിൻ മകൾ റോസ് മരിയ
മേനോൻവീട്ടിൽ ദീപക് ഭാര്യ ദിവ്യ
മേനംമുട്ടിൽ തോമസ് ഭാര്യ ഏലികുട്ടി
മേനംമുട്ടിൽ സക്കറിയ ഭാര്യ കുട്ടിയമ്മ
മേനംമുട്ടിൽ ബിനു ഭാര്യ ലിറ്റി മക്കൾ എയ്ഞ്ചലീനാ, കെവിൻ
മേനംമുട്ടിൽ ബേബി ഭാര്യ എൽസി മകൻ വിനോദ്
മേനംമുട്ടിൽ ജോസ് ഭാര്യ സെലിൻ
നെടുംതൊട്ടിയിൽ മാണി ഭാര്യ മറിയംകുട്ടി
നെടുംതെറ്റിയിൽ മാത്യു ഭാര്യ ക്ലാര മക്കൾ ഷൈനി, ഷൈൻ, ഷൈബിൻ
നെടുംതൊട്ടിയിൽ കുഞ്ഞ് (ജോസഫ്) ഭാര്യ ത്രേസ്യാമ്മ മകൻ അനിൽ ഭാര്യ ബിന്ദു മകൻ അബിൻ
നെടുംതൊട്ടിയിൽ സുനിൽ ഭാര്യ ഷിജി മകൻ ആദിത്ത്