കൊച്ചുപുരയ്ക്കൽ
ഇഞ്ചക്കാട്ട് തറവാട്ടിലെ അഞ്ചാം തലമുറയിലെ ഇട്ടി അവിരാ ഇഞ്ചക്കാട്ട് തറവാട്ടിൽനിന്നും അരുവിത്തുറ പള്ളിയുടെ സമീപം കൊച്ചുപുര മറ്റം ഭാഗത്ത് താമസം തുടങ്ങി. ഇവരുടെ പിൻതലമുറ ക്കാർ “കൊച്ചുപുരയ്ക്കൽ” എന്ന് അറിയപ്പെടാൻ തുടങ്ങി.
ഇട്ടി അവിരായ്ക്ക് ആറ് മക്കൾ. അഞ്ച് ആൺമക്കളും ഒരു മക ളും. ഏക മകൾ മറിയത്തെ രാമപുരത്ത് തുണ്ടത്തിൽ ഔസേപ്പ് വിവാഹം ചെയ്തുതു. 1 അവിരാ, 11 വർക്കി, III തൊമ്മൻ, IV ഇട്ടിരാ, V ദേവസ്യാ എന്നിവരാണ് ആൺമക്കൾ, ആൺമക്കളിൽ വർക്കിയും കുടുംബവും അരുവിത്തുറയിലും, ഇട്ടി അവിരായും കുടുംബവും തീക്കോയി ക്ലാക്കുഴി എന്ന സ്ഥലത്തും പിന്നീട് പൂഞ്ഞാറിലേക്കും താമസമാക്കി. മൂത്തമകൻ അവിരായും ഇളയമകൻ ദേവസ്യായും പൂഞ്ഞാർ കല്ലേക്കുളത്തും താമസമാക്കി. കല്ലേക്കുളത്തു താമസിച്ച കുടുംബങ്ങൾ ഇടുക്കി ചെമ്മണ്ണാറിലേക്ക് കുടിയേറി.




















































