പൂഞ്ഞാർ ഇഞ്ചക്കാട്ടു കുടുംബത്തിൽ നിന്നും പുതുപ്പള്ളി യിൽ എത്തിയ മാത്തുള, ഉതുപ്പ് സഹോദരന്മാരിൽ ഉതുപ്പ് 1810-03 തോട്ടയ്ക്കാട്ട് പരിയാരം കരയിലെ കൊടുവയൽ ഭാഗത്ത് വന്നു താമസമാക്കി. ഇദ്ദേഹം മണർകാട് കല്ലക്കടമ്പിൽ മാണിയുടെ മകൾ അന്നാമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് അഞ്ച് ആൺമക്കളുണ്ടാ യിരുന്നു. ഈ അഞ്ചുപേരുടെ സന്താനപരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ കൊടുവയലിൽ കുടുംബക്കാർ. ഇവരുടെ വംശാവലി ഇപ്പോൾ എട്ടാം തലമുറയിൽ എത്തിനിൽക്കുന്നു. ഈ വംശാവലി യിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ എണ്ണം നിലവിൽ നൂറിലധികമാ യിട്ടുണ്ട്.