മാലിക്കൽ
പൂഞ്ഞാർ കരിയാപുരയിടം കൊച്ചിട്ടിച്ചെറിയതിന്റെ മൂന്ന് ആൺമക്കളിൽ കൊച്ചുമത്തായി പാലായിൽ കാവുങ്കൽ പുരയിട ത്തിൽ താമസമാക്കി. തുടർന്ന് കാവുങ്കൽ എന്ന വീട്ടുപേരിൽ അറി യപ്പെട്ടു. മത്തായിയുടെ സഹോദരി റോസയെ വിവാഹം ചെയ്തത് കിടങ്ങൂർ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് പുന്നത്തുറ എന്ന സ്ഥലത്തായിരുന്നു. ഇവർ ‘പുന്നത്തുറ’ എന്ന വീട്ടുപേരി ലാണ് അറിയപ്പെട്ടിരുന്നത്. സഹോദരിയുടെ ഭർത്താവ് അകാല ത്തിൽ നിര്യാതനായി. മത്തായി തൻ്റെ സഹോദരിയുടേയും, കുട്ടി കളുടേയും സംരക്ഷണാർത്ഥം പാലായിലെ കാവുങ്കൽ പുരയിടം വിറ്റ് പുന്നത്തുറയിൽ വന്നു താമസിച്ചു. കാവുങ്കൽ മത്തായിയെ ക്കുറിച്ച് “പുന്നത്തുറ” കുടുംബചരിത്രത്തിൽ പറയുന്നത് ഇപ്രകാ രമാണ്: “പൂഞ്ഞാറിൽ നിന്നും പാലാ കാവുങ്കൽ താമസമാക്കിയ മത്തായി എന്നയാൾ തന്റെ സഹോദരിയുടെ ഭർത്താവിന്റെ നിര്യാ ണത്തോടെ അവരുടെ സഹായത്തിനായി പുന്നത്തുറ എത്തി സഹോദരിയോടൊപ്പം അതേ മുറ്റത്തുതന്നെ മറ്റൊരു വീടുവച്ച് താമസം ആരംഭിച്ചു”. അടുത്തകാലത്ത് കാലം ചെയ്‌ത ഓർത്ത ഡോക്സ് സഭയുടെ വലിയ ബാവ ദീദീമോസ് പ്രഥമൻ കാതോ ലിക്കാ ബാവ മത്തായിയുടെ ഈ സഹോദരിയുടെ സന്താനപരമ്പ രയിൽ പെട്ടയാളാണ്.
കുറെ നാളുകൾക്കുശേഷം മത്തായി പുന്നത്തുറയിൽനിന്നും കിടങ്ങൂർ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് മറുകരയിൽ ആറ്റുതീ രത്ത് താമസമാക്കി. ആറിൻ്റെ തീരത്തായതിനാൽ ആറ്റുമാലിക്കൽ എന്ന വീട്ടുപേരിൽ അറിയപ്പെട്ടു. ആറിൻ്റെ തീരം എന്നർത്ഥം വരുന്ന “ആറ്റുമാലിക്കൽ’ രൂപാന്തരപ്പെട്ടതാണ് മാലിക്കൽ എന്ന കുടുംബ നാമം.
ഫലഭൂയിഷ്‌ടമായ തൻ്റെ പുരയിടത്തിൽ കാർഷികവൃത്തിയി ലൂടെ കഠിനാദ്ധ്വാനിയായ മത്തായി കൂടുതൽ സ്വത്ത് സമ്പാദിച്ച് സമ്പന്നനായിത്തീർന്നു. കരിയാപുരയിടത്തിലെ ഈ പൂർവ്വികൻ്റെ സന്താനപരമ്പരയാണ് ഇന്ന് കിടങ്ങൂരും, കടപ്ലാമറ്റത്തുമുള്ള മാലി ക്കൽ, പാഴൂർ കൂടുംബക്കാർ
മാലിക്കൽ ചെകിടിയിൽ സി.എം. ഔസേപ്പ് സൂക്ഷിച്ചിരുന്ന തന്റെ പൂർവ്വികരുടെ ആധാരങ്ങൾ വിൽപ്പത്രങ്ങൾ തുടങ്ങിയ പ്രമാ ണങ്ങളിൽ ഒരു വിൽപ്പത്രത്തിൽ കരിയാപുരയിടത്തിൽനിന്ന് പാലാ യിൽ കാവുങ്കൽ താമസിച്ചിരുന്ന മത്തായി എന്ന ആളാണ് തങ്ങ ളുടെ പൂർവ്വികൻ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാലിക്കൽ, പാഴൂർ കുടുംബങ്ങളിലെ മുതിർന്ന കാരണവാന്മാ രിൽനിന്നും പൂഞ്ഞാറിൽ കരിയാപുരയിടമാണ് മൂലകുടുംബം എന്നും കുടുംബപ്പേര് ഇഞ്ചക്കാട്ട് എന്നാണെന്നും പറഞ്ഞ് കേട്ടി ട്ടുണ്ട് (കുഞ്ഞൗത ആടിമാക്കീൽ കുഞ്ഞാക്കോ നംമുട്ടിൽ എന്നി വരുടെ വായ്മൊഴികൾ). ഇതെല്ലാം മാലിക്കൽ, പാഴൂർ കുടുംബ ങ്ങളുടെ കരിയാപുരയിടം ബന്ധം വ്യക്തമാക്കുന്നു.
കാലക്രമേണ പൂഞ്ഞാറുമായുള്ള സമ്പർക്കം കുറഞ്ഞു. കിട ങ്ങുരുനിന്നും പൂഞ്ഞാറ്റിലേക്കുള്ള യാത്ര അതീവ ദുഷ്‌കരമായിരു ന്നു. കാൽനടയായോ, മീനച്ചിലാറ്റിലൂടെ തോണിയിലൂടെയോ മാത്രമേ പൂഞ്ഞാറിലെത്താൻ കഴിയുമായിരുന്നുള്ളൂ. ഇത്തരം യാത്ര യുടെ വൈഷമ്യമാവാം പൂഞ്ഞാറുമായുള്ള സമ്പർക്കം ഇല്ലാതെ യാക്കിയത്. 19-ാം നൂറ്റാണ്ടിൻ്റെ ആദ്യകാലഘട്ടങ്ങളിൽ പൂഞ്ഞാറി ലെത്തി കരിയാപുരയിടംകാരോടൊപ്പം ഇഞ്ചികൃഷി നടത്തിയിരു ന്നതായി പാഴൂർ കുടുംബത്തിലെ കാരണവന്മാരായിരുന്ന ആടിമാ ക്കീൽ ഔസേപ്പ് (കുഞ്ഞൗത), മേനോൻവീട്ടിൽ കുഞ്ഞാക്കോ (ചാ ക്കോ) എന്നിവരിൽ നിന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
മാലിക്കൽ പാഴൂർ കുടുംബങ്ങളുടെ കരിയാപുരയിടം ബന്ധം അന്വേഷിച്ച് ക്ലമൻ്റ് കരിയാപുരയിടത്തിൻ്റെ വീട്ടിൽ എത്തിയ ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ജോയി നടുക്കര, ടോമി സഖറിയാ എന്നിവർ കരിയാപുരയിടം കുടുംബാംഗങ്ങളും, കൊല്ലംപറമ്പിൽ സേവ്യർ ചേട്ടനും ആയി നടത്തിയ സംസാരത്തിൽ കരിയാപുരയിടത്തിൽ നിന്നും പാലായിലേക്കു പോയ മത്തായിയെ
സംബന്ധിച്ച് പിൽക്കാലത്ത് അവർ നടത്തിയ അന്വേഷണങ്ങളെ ക്കുറിച്ച് പറഞ്ഞു. അവരുടെ അന്വേഷണത്തിൽ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. 1960 കാലത്ത് ദീപികയിൽ ഒരു വാർത്തയും നല്കി. പൂഞ്ഞാർ കരിയാപുരയിടത്തിൽ നിന്നും പാലായിലേക്ക് താമസം മാറ്റിയ മത്തായി എന്നയാളുടെ പരമ്പരയിൽപെട്ടവർ ഈ വാർത്ത അറിയുന്നപക്ഷം മൂലകുടുംബവുമായി ബന്ധപ്പെടണമെ ന്നായിരുന്നു വാർത്ത. എന്നാൽ തലമുറകൾക്കു മുമ്പേ പാലായിൽ നിന്നും പുന്നത്തുറയിലേക്കു താമസംമാറ്റി തുടർന്നു മാലിക്കലും പാഴൂരും താമസമാക്കിയ മത്തായിയുടെ പിൻമുറക്കാരുടെ ശ്രദ്ധ യിൽ ആ വാർത്ത ചെന്നില്ല.
പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയായിരുന്നു മത്തായിയുടെ ആദ്യകാല ഇടവക ദേവാലയം, കിടങ്ങൂരോ പരിസരപ്രദേശങ്ങ ളിലോ അക്കാലത്ത് ക്രൈസ്‌തവദേവാലയങ്ങൾ ഉണ്ടായിരുന്നില്ല. ഞായറാഴ്‌ചകളിലും കടപ്പെട്ട ദിവസങ്ങളിലും കിടങ്ങൂരുനിന്നും തോണിയിലൂടെ എത്തിയാണ് മതാനുഷ്‌ഠാന കാര്യങ്ങൾ നിർവ ഹിച്ചിരുന്നത്.
മത്തായിക്ക് മൂന്ന് മക്കൾ. രണ്ട് ആണും ഒരു പെണ്ണും. ഏകമ കൾ ഏലീശ്വായെ പുന്നത്തുറ വൈക്കത്തേട്ട്, തൊമ്മൻ വിവാഹം I കഴിച്ചു. ഉതുപ്പ് (ഔസേപ്പ്), ഇട്ടി എന്നിവരാണ് ആൺമക്കൾ മൂത്ത മകനായ ഉതുപ്പ് പിതാവിനോടൊപ്പം മാലിക്കൽ തറവാട്ടിൽ താമ സിച്ചു. ഇളയ മകൻ ഇട്ടി കിടങ്ങൂർ കടപ്ലാമറ്റം റൂട്ടിൽ പാഴൂർ പുര യിടത്തിൽ താമസമാക്കുകയും പാഴൂർ എന്ന വീട്ടുപേരിൽ അറിയ പ്പെടുകയും ചെയ്‌തു. തറവാട്ടിൽ താമസമാക്കിയ ഉതുപ്പിന്റെ സന്താ നപരമ്പരകൾ മാലിക്കൽ എന്ന വീട്ടുപേരിൽ അറിയപ്പെട്ടു. പാഴൂർ പുരയിടത്തിൽ താമസമാക്കിയ ഇട്ടി കടപ്ലാമറ്റം ഇടവകയിൽ ചേർന്നു


























