മൂഴിയാങ്കൽ
ഇഞ്ചക്കാട്ട് കുടുംബത്തിലെ ഇരുപത്തിരണ്ട് ശാഖകളിൽ ഒന്നാ മത്തെ ശാഖയാണ് മൂഴിയാങ്കൽ. കൊല്ലവർഷം 704-ൽ ഇഞ്ചക്കാട്ട് കുടുംബത്തിലെ അഞ്ചാം തലമുറയിൽപെട്ട മത്തായി നെടുംകേന്തി തറയിൽപ്പെട്ട മൂഴിയാങ്കൽ ചേരിക്കലിൽ താമസമാരംഭിച്ചു. ഈ കുടുംബം പൂഞ്ഞാർ രാജകുടുംബത്തിൽ ഉന്നതസ്ഥാനം് വഹിച്ചി രുന്നു. മാത്രമല്ല രാജാവിൻ്റെ അംഗസേവ കരുമായിരുന്നു. 862-ാമാണ്ട് മേടമാസം നാലാം തീയതി ഇഞ്ചക്കാട്ട് പറമ്പും മൂഴി യാങ്കൽ പറമ്പും തിരുവുള്ളാകെ കരവും കെട്ടി വേറെ യാതൊരു ചോദ്യവും കൂടാതെ നീയും നിൻ്റെ സന്താനങ്ങളും എന്നാളും അനുഭവിച്ചുകൊള്ളുന്നതിന് രാജാവ് കല്പ്‌പിച്ചരുളിയ ആധാരത്തിന്റെ പകർപ്പ് ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
മാത്രമല്ല അന്നത്തെ കാലത്തെ വട്ടെഴുത്തിലെഴുതിയ താളി യോല ബൈബിൾ ഗ്രന്ഥം, ചെമ്പുതകിട്, തുകലെഴുത്ത്, കാലങ്ങ ളായി ചരിത്രം എഴുതി സൂക്ഷിക്കുന്ന പേടകം എന്നിവയും ഇന്നും മൂഴിയാങ്കൽ കുടുംബത്തിൽ സൂക്ഷിച്ചിട്ടുണ്ട്.


































