പളളിപ്പറമ്പിൽ
ഇഞ്ചക്കാട്ട് മഹാകുടുംബത്തിലെ എട്ടാമതു ശാഖയാണ് പള്ളി പ്പറമ്പിൽ, പൂഞ്ഞാർ പള്ളിയുടെ പടിഞ്ഞാറുവശത്ത് താമസമാക്കി യിരുന്ന പ്രസ്തുത കുടുംബത്തിലെ ഒരു മകൻ മറ്റക്കാടിന് തെക്ക് ആറിന്റെ അക്കരെ മാറി താമസിച്ചു. ഇവർ വയലിൽ എന്ന വീട്ടുപേ രിൽ അറിയപ്പെട്ടു. വയലിൽ കൊച്ച് എന്ന് വിളിച്ചിരുന്ന പിതാമ ഹൻ്റെ മക്കളിൽ ഒരാളാണ് തൊമ്മൻ. ഇദ്ദേഹം അരുവിത്തുറ പള്ളി വക പെരുന്നിലത്തുള്ള പുരയിടം പാട്ടത്തിന് കൃഷിചെയ്തു പോന്നു. (ഈ സ്ഥലത്താണ് ഇപ്പോൾ ആരാധനമഠം സ്ഥിതിചെയ്യുന്നത്). കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്നും തൻ്റെ കൃഷികളുടെ സംര ക്ഷണത്തിനായി അവിടെ താമസമാരംഭിച്ചു. പള്ളിവക പറമ്പിൽ താമസമാക്കിയപ്പോൾ പള്ളിപ്പറമ്പിൽ എന്ന് വീട്ടുപേരിൽ അറിയ പ്പെടാൻ തുടങ്ങി. ഈ പുരയിടത്തിൽ എത്രകാലം താമസിച്ചു എന്നത് വ്യക്തമല്ല. കുറെക്കാലങ്ങൾക്ക് ശേഷം ഈ കുടുംബം രണ്ട് കല്ലേറ് ദൂരം തെക്കോട്ട് മാറി കല്ലുംതലയ്ക്കൽ പുരയിടത്തിൽ താമ സമാരംഭിച്ചു.
ഈ ശാഖ പ്രധാനമായും പള്ളിപ്പറമ്പിൽ, കല്ലുംതലയ്ക്കൽ എന്നീ രണ്ട് വീട്ടുപേരുകളിൽ അറിയപ്പെടുന്നു. അരുവിത്തുറയാണ് ആദ്യകാല ഇടവക ദൈവാലയം. ഇന്ന് കോട്ടയം, ഇടുക്കി, എറ ണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. മൂന്ന് വൈദികര് ഏഴ് കന്യാസ്ത്രീകളും രണ്ടു ബ്രദേഴ്‌സും ഈ കുടുംബത്തിന്റെ സംഭാവനയാണ്. കൂടാതെ സർക്കാർ സർവ്വീസിലും രാഷ്ട്രീയ സാമൂഹികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തികൾ ഈ കുടുംബത്തിൻ്റെ മാറ്റ് കൂട്ടുന്നു.











































































