Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

പുതിയിടത്ത്

പാഴൂർ ഇട്ടിയുടെ അഞ്ച് ആൺമക്കളിൽ ഇളയ മകനായ മാത്യു പിതാവിനൊപ്പം തറവാട്ടിൽ തന്നെ താമസിച്ചു. കടപ്ലാമറ്റം കിടങ്ങൂർ റൂട്ടിൽ പിറയാൻ കരയിൽ പാഴൂർ പുരയിടത്തിൽ ആയി രുന്നു തറവാട്. കടപ്ലാമറ്റം ആയിരുന്നു ഇടവക ദൈവാലയം, കഠി നാദ്ധ്വാനിയും മികച്ച കർഷകനുമായിരുന്നു. മീൻ പിടുത്തം ഒരു ഹോബിയായിരുന്നു. നിത്യേന മീനച്ചിലാറ്റിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്നത് മാത്യുവിനും മക്കൾക്കും ഹരമായിരുന്നു. രണ്ട് ആൺമ ക്കളും ആറ് പെൺമക്കളുമായിരുന്നു അദ്ദേഹത്തിന്. ആറു പെൺമ ക്കളുടെയും വിവാഹം സാമാന്യം ഭംഗിയായിതന്നെ നിർവ്വഹിച്ചു. അതോടെ സാമ്പത്തികമായി കനത്ത ബാദ്ധ്യതയിലായി. ഈ വിവരം തന്റെ സഹോദരന്മാരുമായി പങ്കുവയ്ക്കാനോ, അവരുടെ സഹായം തേടാനോ മാത്യു മുതിർന്നില്ല. തൻ്റെ വക പാഴൂർ പുര യിടം വിറ്റ് സാമ്പത്തിക ബാദ്ധ്യത തീർത്തശേഷം ബാക്കി തുകയുമായി 1913-ൽ കാഞ്ഞിരപ്പള്ളിക്കടുത്ത് മണ്ണാറക്കയം, കുന്നും ഭാഗത്ത് പുതിയിടത്ത് പീലി വർക്കിയുടെ വക രണ്ടേക്കർ സ്ഥലം വാങ്ങി താമസമാരംഭിച്ചു.

മികച്ച കർഷകരായിരുന്ന മാത്യുവിനും മക്കൾക്കും തങ്ങളുടെ കൃഷിയിടം കുറവാണെന്ന തോന്നൽ ഉണ്ടായി. ഇത് അവരെ ഫല ഭൂയിഷ്ടമായ കൃഷിയിടം തേടാൻ പ്രേരിപ്പിച്ചു. മീൻ പിടുത്തത്തോ ടുള്ള കമ്പവും കൃഷിയോടുള്ള അമിത താല്‌പര്യവും മൂലം കുന്നും ഭാഗത്തെ സ്ഥലം വിറ്റശേഷം കാഞ്ഞിരപ്പള്ളിക്കടുത്ത് കറിപ്ലാവ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. കാഞ്ഞിരപ്പള്ളി വലിയ തോടിന്റെ തീരത്തായതിനാൽ ഫലഭൂയിഷ്‌ടവും കൃഷിക്കനുയോ ജ്യവുമായ സ്ഥലമായിരുന്നു. മാത്രമല്ല മീൻ പിടുത്തവും സുഗമമായി നടത്താനായി. തൻ്റെ പുരയിടത്തിൻ്റെ കിഴക്കുഭാഗം അക്കാലത്ത് നിബിഢ വനമായിരുന്നു. ഇവിടെ മാൻ, കേഴ, കാട്ടുപോത്ത് മുത ലായ കാട്ടുമൃഗങ്ങൾ ധാരാളമായിരുന്നു. മാത്യുവിനും മക്കൾക്കും നായാട്ടും മീൻപിടുത്തവും പ്രധാനവിനോദങ്ങളായിരുന്നു.

പുതിയിടത്ത് പറമ്പിൽ നിന്നും വന്നതിനാൽ ക്രമേണ പാഴൂർ എന്ന വീട്ടുപേര് മാറി ‘പുതിയിടത്ത്’ എന്നറിയപ്പെടാൻ തുടങ്ങി. പാഴൂർ മാത്യുവിൻ്റെ ഭാര്യ കടപ്ലാമറ്റം കുറുവാച്ചിറ മറിയയാണ്. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളും ആറ് പെൺമക്കളും, കൊച്ച് (ജോ സഫ്), കൊച്ചുകുട്ടി (മാത്യു) എന്നിവരാണ് ആൺമക്കൾ, മറിയം, ഏലി, അന്നമ്മ, റോസാ, ത്രേസ്യാ, മോനിക്ക എന്നിവരാണ് പെൺമക്കൾ.

മൂത്ത മകൾ മറിയത്തെ കോതനല്ലൂർ തെക്കെക്കൂറ്റ് ജോസഫ് വിവാഹം ചെയ്തു. രണ്ടാമത്തെ മകൾ ഏലിയെ കൂടല്ലൂർ അമ്പല ത്തുരുത്തേൽ തോമസും മൂന്നാമത്തെ മകൾ അന്നമ്മയെ മേവിട കുരീക്കാട്ടുകുന്നേൽ ഐസക്കും, നാലാമത്തെ മകൾ റോസയെ കുമ്മണ്ണൂർ കാഞ്ഞിരക്കാട്ട് തോമസും, അഞ്ചാമത്തെ മകൾ ത്യേസ്യായെ പാലാ നെല്ലിയാനിയിൽ ജോസഫും, ആറാമത്തെ മകൾ മോനിക്കായെ ചെങ്ങളത്ത് തണ്ണിപ്പാറ തോമസും വിവാഹം ചെയ്തു. മാത്യുവും ഭാര്യ മറിയവും കാഞ്ഞിരപ്പള്ളിയിൽ വച്ച് നിര്യാ തമായി. ഇരുവരേയും കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദൈവാലയ സെമിത്തേരിയിലാണ് സംസ്കരിച്ചിരിക്കുന്നത്

പുതിയേടത്ത് പി. എം. ജോസഫ് & ഫാമിലി
ഫാ. മാത്യു ജൂണിയർ
ബിജു & ഫാമിലി
പുതിയേടത്ത് രജു & ഫാമിലി
പുതിയേടത്ത് സജു & ഫാമിലി
പുതിയേടത്ത് അജു & ഫാമിലി
ഫാ. മാത്യു പുതിയടം
സി. എൽസിറ്റ പുതിയടം
പുതിയേടത്ത് അവിരാച്ചൻ & ഫാമിലി
പുതിയേടത്ത് ഷാജി & ഫാമിലി
പുതിയേടത്ത് അപ്പച്ചൻ & ഫാമിലി
പുതിയേടത്ത് തോമച്ചൻ & ഫാമിലി
പുതിയേടത്ത് പാപ്പച്ചൻ & കത്രീന
പുതിയേടത്ത് പാപ്പച്ചൻ & കത്രീന
സി. റോസ് ജെയിംസ്
പുതിയേടത്ത് തോമാച്ചൻ 6 ഫാമിലി
പുതിയേടത്ത് തങ്കച്ചൻ & മിലി
പുതിയേടത്ത് ജോസ് ചാക്കോ
ുതിയേടത്ത് ബേബി ജോസഫ് & ഫാമിലി
ലാലിച്ചൻ ജോസഫ് & ഫാമിലി
ജോണി ജോസഫ് & ഫാമിലി
സി. ആൻസി മേരി
തങ്കച്ചൻ മാത്യു & ഫാമിലി
ജോയിസ് & ഫാമിലി