തടവനാൽ
മൂഴിയാങ്കൽ കുടുംബത്തിൻ്റെ മറ്റൊരു ശാഖയാണ് തടവനാൽ. മൂഴിയാങ്കൽ മത്തായി മകൻ മാത്യു വിവാഹശേഷം പുത്രകളത്രാ ദികളോടൊപ്പം തടവനാൽ ചേരിക്കൽ (പൂഞ്ഞാർ രാജ്യത്തെ, പൂഞ്ഞാർ നടുഭാഗം, പൂഞ്ഞാർ തെക്കെക്കര, പൂഞ്ഞാർ വടക്കേ ക്കര എന്നിങ്ങനെ മൂന്നു പകുതി (വില്ലേജ്)കളായി തിരിച്ചിരുന്നു. പകുതികളെ നൂറ് ഏക്കർമുതൽ മുകളിലേക്ക് വിസ്‌തൃതിയുള്ള ചേരി ക്കലുകളായി വിഭജിച്ചിരുന്നു.) താമസമാക്കി. തുടർന്ന് മാത്യുവും കുടുംബവും തടവനാൽ എന്ന വീട്ടു പേരിൽ അറിയപ്പെട്ടു. പൂഞ്ഞാർ നെടും കീന്തി കയത്തിന്റെ താഴത്തു ഭാഗത്തുനിന്ന് ഈ പുരയിടം പടിഞ്ഞാറോട്ടും മുഹമ്മദീയരുടെ പുതുപ്പള്ളി കടവിൽ നിന്നും തെക്കോട്ടും ചേന്നാട്ട് റോഡിൽ തൈത്തോട് ഭാഗത്ത് ലബ്ദപറ മ്പിന് കിഴക്കും ഉള്ള പ്രദേശമാണ് തടവനാൽ എന്നറിയപ്പെട്ടിരു ന്നത് (ഇപ്പോൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റയിൽപെട്ട തടവനാൽ വാർഡ്).
പ്രധാനമായും നാല് പുരയിടങ്ങളാണ് തടവനാൽ കുടുംബ ത്തിന് ഉണ്ടായിരുന്നത്. പുത്തൻപുരയിൽ, അങ്ങേപ്പുരയിൽ, വീട്ടിൽ, കല്ലോലിൽ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. കല്ലോലി എന്ന പുര യിടം ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിൽ ഒൻപതാം മൈലിൽ റോഡിന് ഇരുവശത്തുമായി കിടക്കുന്നു.
മൂഴിയാങ്കൽ മത്തായി മകൻ മാത്യു തിടനാട് മൂന്നാനപ്പള്ളി യിൽ ഏലീശ്വായെ വിവാഹം ചെയ്‌തു. മൂഴിയാങ്കൽ നിന്നും തടവ നാൽ ചേരിക്കലേക്ക് താമസം മാറ്റിയ മാത്യുവും കുടുംബവും തട വനാൽ എന്ന വീട്ടുപേരിൽ അറിയപ്പെട്ടു. മാത്യു-ഏലീശ്വാ ദമ്പതി കൾക്ക് നാല് ആൺ മക്കളും മൂന്ന് പെൺമക്കളും. മറിയം, ഏലി, അന്ന എന്നിവരാണ് പെൺമക്കൾ. അന്നയെ ഉള്ളനാട് ഇടവക ഒറ്റ തെങ്ങുങ്കൽ മാത്യു വിവാഹം കഴിച്ചു (അന്നയുടെ പേരക്കുട്ടിയാണ് പാലാരൂപത വികാരിജനറാളും പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന ഫാ. ഒ.പി. ഈനാസ്,) മാത്യുവിൻ്റെ നാല് ആൺമക്കളുടെ സന്താനപരമ്പരകളെയാണ് മൂഴിയാങ്കൽ-തടവനാൽ കുടുംബചരിത്രത്തിൽ വിവരിക്കുന്നത്.
























































