തയ്യിൽ
ഇഞ്ചക്കാട്ടു മഹാകുടുംബത്തിൻ്റെ എട്ടാം തലമുറയിൽപ്പെട്ട മത്തായി (മാത്തുള)യും ഉലഹന്നനും കുടുംബസഹിതം പുതുപ്പള്ളി അങ്ങാടിയിലെത്തി. ഇഞ്ചക്കാട്ടെന്ന വീട്ടുപേരിൽ താമസിച്ചുവ ന്നതും യാക്കോബായ സഭാംഗമായതും ചരിത്രവസ്‌തുതകളാണ്. ഉലഹന്നൻ തന്റെ മകൻ ഉതുപ്പിനോടൊത്ത് തോട്ടയ്ക്കാട്ട് കൊടു വയൽ ഭാഗത്തു താമസമാക്കിയപ്പോൾ മറ്റൊരു മകനായ ഉലഹ ന്നൻ പാച്ചിറ കൊച്ചുചക്കാലയിൽ മറിയത്തെ വിവാഹംചെയ്തു പുതുപ്പള്ളിയിൽ താമസം തുടർന്നു. ഇവർക്ക് രണ്ടാൺമക്കൾ. മാത്തനും, കൊച്ചുവർക്കിയും. ഏതാണ്ട് രണ്ടര നൂറ്റാണ്ടുകൾക്കു മുമ്പ് ഈ കുടുംബം കുറിച്ചിയിലേക്ക് താമസം മാറ്റി, കുറിച്ചി വലി യപള്ളിക്കു സമീപം വാങ്ങിയ സ്ഥലത്ത് താമസം തുടങ്ങി ധാരാളം ചെറുതെങ്ങിൻ തൈകൾ നിന്നിരുന്ന സ്ഥലമായിരുന്നതിനാൽ അവ രുടെ വീട്ടുപേര് പിന്നീട് തയ്യിൽ എന്നായി മാറി കാർഷികവൃത്തിക്ക് പ്രാമുഖ്യം നൽകിയതാണെങ്കിലും തലമുറകൾ പിന്നിട്ടതോടെ കുടുംബാംഗങ്ങൾ വിദ്യാഭ്യാസരംഗത്ത് വൻമുന്നേറ്റമുണ്ടാക്കി. ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, അഭിഭാഷകർ, ബിരു ദാനന്തരബിരുദധാരികൾ എന്നിങ്ങനെ നിരവധിപേരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ കുടുംബത്തിനു കഴിഞ്ഞു. പുതുപ്പള്ളി ഇഞ്ച ക്കാട്ടുകുടുംബത്തിലെ ഉലഹന്നൻ്റെയും ഭാര്യ മറിയത്തിന്റെയും വംശാവലി ഇന്ന് എട്ടാം തലമുറയിൽ എത്തിനിൽക്കുന്നു. കുടും ബാംഗങ്ങളുടെ വിവരങ്ങൾ താഴെ വിവരിക്കും വിധമാണ്.














































