വലിയപരയ്ക്കാട്ട്
പൂഞ്ഞാർ വലിയ പള്ളിക്കു സമീപം കൊല്ലവർഷം 950 ന് ശേഷം (1779 കഴിഞ്ഞ്) താമസിച്ചിരുന്ന വലിയവീട്ടിൽ തറവാട്ടിലെ പുന്നൂസിന്റെ രണ്ട് ആൺമക്കളാണ് ഇട്ടിച്ചെറിയതും അനുജനായ മത്തായിയും. മത്തായിയുടെ സന്താനപരമ്പരകളാണ് കരിയാപുര യിടം ശാഖ, മൂത്തവനായ ഇട്ടിച്ചെറിയതിൻ്റെ സന്താനപരമ്പരകൾ വലിയ പരയ്ക്കാട്ട് എന്ന പേരിലും അറിയപ്പെടുന്നു.
ഇട്ടിച്ചെറിയത് മീനച്ചിൽ ആലഞ്ചേരിൽ തറവാട്ടിലെ ഏലിയെ വിവാഹം ചെയ്തു. 28-8-1863-ൽ ഈ ദമ്പതികളുടെ ഏകമകനായ തൊമ്മൻ ജനിച്ചു. തൊമ്മൻ്റെ ജനനശേഷം താമസംവിനാ ഇട്ടിച്ചെ റിയത് മരിച്ചു. ഭാര്യ ഏലി സ്വന്തം മകനോടൊപ്പം ആലമിൽ തറവാട്ടിൽ താമസമാക്കി. അക്കാലത്തെ ഭരണാധികാരിയായിരുന്ന മീനച്ചിൽ കർത്താക്കളുടെ ഉണ്ണികൾക്ക് ശിക്ഷണം നൽകിയിരുന്ന കളരിയിൽ ചേർന്ന് തൊമ്മൻ പഠനം ആരംഭിച്ചു. പഠനം കഴിഞ്ഞ തൊമ്മൻ വളരെ കൈപുണ്യമുള്ള പ്രശസ്‌തനായ ആയൂർവേദ നാട്ടു വൈദ്യനായി. തുടർന്ന് തൻ്റെ അമ്മയായ ഏലിയോടൊപ്പം പൂഞ്ഞാ റിലെത്തി പിതാവായ ഇട്ടിച്ചെറിയതിൻ്റെ കുടുംബവീതം സ്വത്തായ കൈപ്പൻപ്ലാക്കൽ പുരയിടം, പേപ്തി പുരയിടം, ഇടച്ചേരാകത്ത് പുരയിടം എന്നിവയിൽ കൈപ്പൻപ്ലാക്കൽ പുരയിടത്തിൽ താമസ മാക്കി. അരുവിത്തുറ ഇടവക ആലയ്ക്കപ്പറമ്പിൽ ചാണ്ടി-ത്രേസ്യാ ദമ്പതികളുടെ മകളായ മറിയത്തെ വിവാഹം ചെയ്‌തു. ഇട്ടിച്ചെറി യത്, ഏലി, ചാണ്ടി, ഔസേപ്പ്, ത്രേസ്യാ, മറിയം, അന്ന, തൊമ്മൻ എന്നിങ്ങനെ നാല് ആൺമക്കളും നാല് പെൺമക്കളും ജനിച്ചു. അക്കാലത്ത് തൊമ്മൻ അറപ്പുരയോടുകൂടിയ ‘വലിയ പരയ്ക്കാട്ട്’ പുരയിടം വാങ്ങുകയും വലിയപരയ്ക്കാട്ട് എന്ന വീട്ടുപേരിൽ അറി യപ്പെടാനും തുടങ്ങി.
കഠിനാദ്ധ്വാനിയും കർമ്മധീരനുമായിരുന്ന തൊമ്മൻ ധാരാളം സ്വത്തു സമ്പാദിക്കുകയും പെൺമക്കളെ കെട്ടിച്ചയയ്ക്കുകയും ആൺമക്കളെ വിവാഹം കഴിപ്പിച്ച് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 1894-ൽ മണ്ണാമറ്റം പുരയിടം വാങ്ങി അതിൽ കിടുരച്ചോടുകൂടിയ അറയും, നിരയുമുള്ള വീട് നിർമ്മിച്ച് താമസമാക്കി. 1948 ജൂലൈമാസം 19-ാം തീയതി തൊമ്മൻ നിര്യാതനായി. 1950 സെപ്റ്റം ബർ 6-ാം തീയതി ഭാര്യ മറിയവും മരിച്ചു. ഇരുവരേയും പൂഞ്ഞാർ പള്ളി സെമിത്തേരിയിൽ കുടുംബക്കല്ലറയിൽ സംസ്‌കരിച്ചു.
ആദ്യകാലത്ത് പഴയപള്ളിയുടെ തെക്കുവശത്ത് സ്ഥിതിചെ യ്‌തിരുന്ന സെമിത്തേരിയുടെ കിഴക്കുഭാഗം ഇഞ്ചക്കാട്ട്, മറ്റക്കാട്ട് കുടുംബക്കാർക്കായി പ്രത്യേകം നീക്കിവച്ചിരുന്നു. പഴയ പൂഞ്ഞാർ വലിയ പള്ളിയുടെ ‘മദ്ബഹ’ സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്ത് വലിയപരക്കാട്ട് ഇട്ടിച്ചെറിയതിൻ്റെ മകനായ തൊമ്മൻ്റെ സസ്മരണ യ്ക്കായി മകൻ തോമസ് അന്നത്തെ പള്ളിയോഗ നിശ്ചയപ്രകാരം നിർമ്മിച്ചുനല്‌കിയ ഗ്രോട്ടോ സ്ഥിതി ചെയ്യുന്നു.
തൊമ്മന്റെ നാല് ആൺമക്കളെ യഥാക്രമം റോമൻ ലിപിയിൽ 1 ഇട്ടിച്ചെറിയത്, 11 ചണ്ടി, III ഔസേപ്പ്, IV തൊമ്മൻ എന്നിങ്ങനെ രേഖപ്പെടുത്തുന്നു. ഏലി, ത്രേസ്യാ, മറിയം, അന്ന എന്നിവരാണ് പെൺമക്കൾ, പെൺമക്കളിൽ മൂത്ത മകളായ ഏലിയെ ആനിക്കാട് പള്ളി ഇടവക പള്ളിത്താഴെ വിവാഹം ചെയ്‌തു. മാനന്തവാടിയി ലേക്ക് കുടിയേറിയ എലിക്ക് ആൺമക്കൾ ഇല്ലായിരുന്നു. രണ്ടാ മത്തെ മകളായ ത്രേസ്യായെ പൂഞ്ഞാർ പള്ളി ഇടവക വാണിയപ്പു രയിൽ ഔസേപ്പ് – അന്ന ദമ്പതികളുടെ മകൻ ചാക്കോ വിവാഹം ചെയ്തു. 08-5-2004-നു ത്രേസ്യാ മരിച്ചു. മൂന്നാമത്തെ മകളായ മറിയ കുഞ്ഞുമറിയം)ത്തെ പൂഞ്ഞാർ പള്ളി ഇടവക കണ്ടംപറമ്പിൽ തൊമ്മൻ – മറിയം മകൻ തോമസ് വിവാഹം ചെയ്തു. 13-8-1903 -ൽ കുഞ്ഞുമറിയം മരിച്ചു. ഭരണങ്ങാനം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. നാലാമത്തെ മകളായ കുഞ്ഞന്ന (അന്നമ്മ)യെ പ്ലാശ നാൽ പള്ളി ഇടവക വടക്കേമണ്ഡപത്തിൽ വർക്കി- അന്നമ്മ മകൻ ജോസഫ് വിവാഹം ചെയ്തു. 04-01-2000-ൽ അന്നമ്മ മരിച്ചു. പ്ലാശനാൽ പള്ളി സെമിത്തേരിയിൽ സംസ്ക്‌കരിച്ചു.




















































