Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

വയലിൽകരോട്ട്

ഇഞ്ചക്കാട്ട് കുടുംബശാഖയിൽപെട്ട വയലിൽ കുടുംബാംഗം കുര്യന്റെ മകൻ വർക്കിയും ഭാര്യയും ഏകമകൻ കുര്യനും ഭാര്യ ഏലിയും കൊച്ചുമക്കളുമടങ്ങുന്ന കുടുംബം വെയിൽ കാണാംപാറ യിലെ ഉയർന്ന പ്രദേശത്തേക്ക് മാറി താമസിച്ചപ്പോൾ “വയലിൽ കരോട്ട്” എന്ന വീട്ടുപേരിൽ അറിയപ്പെട്ടു.

കുര്യൻ ഏലി ദമ്പതികൾക്ക് അഞ്ച് മക്കൾ. ഒരു മകളും നാല് ആൺമക്കളും. ഏക മകൾ ത്രേസ്യാമ്മ, വർക്കി (കുഞ്ഞാപ്പൻ), ചാക്കോ, തോമസ് (തൊമ്മൻ), കുര്യൻ (കുഞ്ഞൂഞ്ഞ്) എന്നിവ രാണ് ആൺമക്കൾ. ഇവരെ യഥാക്രമം റോമൻലിപിയിൽ I, II, III, IV എന്നിങ്ങനെ രേഖപ്പെടുത്തുന്നു. ത്രേസ്യാമ്മയെ ഭരണങ്ങാനം അമ്പാറ ഇടയാൽ വീട്ടിൽ മത്തായി വിവാഹം ചെയ്തു.

വയലിൽ കരോട്ട് വർക്കി മകൻ കുഞ്ഞും ഭാര്യ റോസയും
വയലിൽ കരോട്ട് കുഞ്ഞ് മകൻ വി.കെ. വർഗീസും കുടുംബവും
വർഗീസ് മകൻ ബൈജുവും കുടുംബവും
വർഗീസ് മകൻ മനോജും കുടുംബവും
വയലിൽ കരോട്ട് കുഞ്ഞ് മകൻ വി.കെ. തോമസും കുടുംബവും
വയലിൽകരോട്ട് വർക്കി മകൻ വി.വി. ചാക്കോയും കുടുംബവും
വി.വി. ചാക്കോയുടെ മകൻ വക്കച്ചനും കുടുംബവും
വയലിൽകരോട്ട് വർക്കി മകൻ അലക്‌സാണ്ടറും കുടുംബവും
വർക്കി മകൻ ജോർജുകുട്ടിയും കുടുംബവും
കൊച്ചാപ്പൻ മകൻ ബേബിയും കുടുംബവും
വയലിൽകരോട്ട് തൊമ്മിക്കുഞ്ഞ് മകൻ സെബാസ്‌റ്റ്യനും കുടുംബവും