
കുടുംബബന്ധങ്ങൾ പരിപോഷിപ്പിച്ചു വളർത്തുന്നതിനും നിലനിർത്തു ന്നതിനും വളരെ സഹായകരമായ സംവിധാനങ്ങളാണ് കുടുംബയോഗവും കുടും ബചരിത്രരചനയുമൊക്കെ. ഈ വഴിക്കുള്ള ഒരു പരിശ്രമമാണല്ലോ ഇഞ്ചക്കാട്ട് കുടുംബയോഗസമ്മേളനവും നടത്തുന്നത്. കുടുംബാംഗങ്ങൾ തമ്മിൽ കുടുതൽ അടുത്തറിയാനും ആശയവിനിമയം നടത്താനും സ്നേഹത്തിൽ വളരാനും ഇത്തരം സംരംഭങ്ങൾ വളരെ സഹായിക്കുമെന്നതിന് സംശയമൊന്നുമില്ല. അടി യുറച്ച വിശ്വാസജീവിതത്തിൻ്റെയും അധ്വാനത്തിൻ്റെയും പരസ്‌പരസഹകരണ ത്തിൻ്റെയും സാക്ഷ്യമായി സഭയിലും പൊതുസമൂഹത്തിലും ജീവിച്ചുവരുന്ന ഇഞ്ചക്കാട്ട് കുടുംബത്തിന് ഭാവിയിലും അപ്രകാരം ജീവിക്കുവാൻ ദൈവം അനുഗ്രഹം നൽകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സ്നേഹത്തിന്റെ ആനന്ദം എന്ന അപ്പസ്തോലികപ്രബോധനം 87-ാം നമ്പറിൽ സഭയെ കുടുംബങ്ങളുടെ കുടുംബമായി വിശേഷിപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പാ എഴുതുന്നു: വിവാഹം എന്ന കൂദാശയാൽ, ഓരോ കുടുംബവും, ഫലത്തിൽ സഭയ്ക്ക് ഒരു നൻമയായിത്തീരുന്നു. ഈ നിലപാടിൽ നിന്നുകൊണ്ട് കുടുംബത്തിൻ്റെയും സഭയുടെയും ഇടയിലുള്ള പരസ്‌പരപ്രവർത്ത നത്തെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് നമ്മുടെ കാലത്തെ സഭയ്ക്ക് അമുല്യമായ ഒരു ദാനമായിരിക്കും. കുടുംബത്തിന് സഭയും സഭയ്ക്ക് കുടുംബവും നല്ലതാണ്.
പൊതുവിൽ കെട്ടുറപ്പുള്ള കുടുംബങ്ങളാണ് നമ്മുടേത്. കുടുംബ പ്രാർത്ഥന, കുട്ടികളുടെ വിശ്വാസപരിശീലനം, മാതാപിതാക്കളോടുള്ള ബഹുമാനം, എന്നിങ്ങനെ പല നല്ല പാരമ്പര്യങ്ങളും നാം നൂറ്റാണ്ടുകളായി നില നിർത്തിപ്പോരുന്നവയാണ്. വിശുദ്ധമായ കുടുംബജീവിതത്തിലുടെയും
വിശുദ്ധമായ കുടുംബജീവിതത്തിലുടെയും ഇടവകകേന്ദ്രീകൃതമായ വിശ്വാസജീവിതത്തിലൂടെയും ക്രിസ്‌തീയ സാക്ഷ്യം നൽകാൻ ഇഞ്ചക്കാട്ട് കുടുംബാംഗങ്ങൾക്ക് തുടർന്നും കഴിയട്ടെ എന്നാശംസിക്കുന്നു.
ഇഞ്ചക്കാട്ട് കുടുംബയോഗത്തിനുവേണ്ടി മണ്ണിൽ പൊന്നു വിളയിച്ചവർ എന്ന പേരിൽ കുടുംബചരിത്രം തയ്യാറാക്കാൻ നേത്യത്വമെടുത്ത ബഹു. തോമസ് ആനിക്കുഴിക്കാട്ടിൽ അച്ചനെ അനുമോദിക്കുന്നു.
പരിശുദ്ധ അമ്മയുടെയും വി. യൗസേപ്പിൻ്റെയും മദ്ധ്യസ്ഥതയ്ക്കും സംരക്ഷണത്തിനും ഇഞ്ചക്കാട്ട് കുടുംബത്തെ ഭരമേല്‌പിച്ച് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
മിശിഹായിൽ സ്നേഹപൂർവ്വം,
കാർഡിനൽ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്