
സ്വന്തം കുടുംബസാഹചര്യങ്ങൾ ഒരു വ്യക്തിയെ വളരെയേറെ സ്വാധി നിക്കും. അതുപോലെതന്നെ, ഓരോ കുടുംബത്തിൻ്റെയും വളർച്ചയിൽ സ്വന്തം മൂലകുടുംബവും ബന്ധുജനങ്ങളും സാരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ജീവി തവീക്ഷണം, പക്വതയാർന്ന വ്യക്തിത്വം, അഭിമാനബോധം ഇവയിലെല്ലാം കുടും ബപശ്ചാത്തലം നിർണ്ണായകമാണ്. മതപരവും സാമൂഹികവുമായ ബന്ധങ്ങൾ മാത്രമല്ല. രാഷ്ട്രീയ വീക്ഷണങ്ങൾപോലും തലമുറകളിലൂടെ കൈമാറപ്പെടുന്നു.
വിശ്വാസജീവിതവും സാംസ്‌കാരിക വളർച്ചയും കുടുംബത്തിൽ വേരുപാ കിയതാണ്. വേരുകൾ ആഴപ്പെടുമ്പോഴേ ശാഖകളിൽ ബലവത്തായ വിശ്വാസവ ളർച്ച ഉണ്ടാകുകയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ കുടുംബം എനിക്കു വിശ്വാസക്കളരിയാണ്. അവിടെയാണ് വിശ്വാസം വളർന്നത്, സംസ്കാരം പുഷ്ടിപ്പെട്ടത്. ഞാൻ കേവലം ബാലനായിരിക്കുമ്പോൾ എൻ്റെ ചാച്ചൻ പാഴൂർ കുടുംബത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. വലിയമ തിപ്പോടും അഭിമാനത്തോടുംകൂടി സംസാരിക്കുന്നത് കേട്ടപ്പോൾ പാഴൂർ കുടുംബം എവിടെയുണ്ട് എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. മറ്റു കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ട് കുഞ്ചിത്തണ്ണിയിൽ വളർന്ന എനിക്കും സഹോദരങ്ങൾക്കും പാഴൂർ കുടുംബക്കാർ താമസിക്കുന്ന കിടങ്ങുരും കടപ്ലാമറ്റവുമൊക്കെ വിദുര ദേശങ്ങളായിരുന്നു. പ്രായപൂർത്തിയായശേഷമാണ് സ്വന്തം കുടുംബക്കാരെ പരിചയപ്പെടുവാൻ സാധിച്ചത്.
പാഴൂർ കുടുംബത്തിൻ്റെ ചരിത്രം പഠിക്കണമെന്ന ആഗ്രഹം എൻ്റെ സെമി നാരി പഠനകാലത്തുതന്നെ ഉണ്ടായിരുന്നു. 1971-ൽ തിരുപ്പട്ടം സ്വീകരിച്ച ഞാൻ ഇടവകകളിലെ അജപാലനത്തിരക്കിൽ പ്രസ്‌തുത ആഗ്രഹം നിറവേറ്റാനാവാതെ നൊമ്പരപ്പെട്ടു. 1996-ൽ വടവാതൂരിൽ പൗരസ്‌ത്യവിദ്യാപീഠത്തിൽ ഉപരിപഠനം നടത്തുന്ന ഫാ. തോമസിനോട് മുകളിൽ പറഞ്ഞ ആഗ്രഹം ഞാൻ പങ്കുവച്ചപ്പോൾ അദ്ദേഹം നല്കുമനസ്സോടെ ഏറ്റെടുത്തു. ഉപരിപഠനം പൂർത്തിയാക്കിയ തോമസ ച്ചനും കുടുംബചരിത്രപഠനം ഒരു തുടർ ദൗത്യമെന്നവണ്ണം നിറവേറ്റുവാനേ സാധിച്ചുള്ളൂ. 2019 മെയ് മാസമാകുമ്പോൾ ഈ ദൗത്യതപസ്യയുടെ 23 വർഷങ്ങൾ പൂർത്തിയാകുകയാണ്. നിതാന്ത ജാഗ്രതയോടെയുള്ള പരിശ്രമം ഫലം ചൂടിയി രിക്കുന്നു എന്നതിൽ സംതൃപ്‌തിയുണ്ട്. 22 ശാഖകളുള്ള ഇഞ്ചക്കാട്ട് മഹാകു ടുംബത്തിന്റെ ചരിത്രമാണ് പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുന്ന ‘മണ്ണിൽ പൊന്നു വിളയിച്ചവർ’ എന്ന കുടുംബചരിത്ര രൂപീകരണത്തിൽ ത്യാഗോജ്വല മായ പങ്കാളിത്തം ഉറപ്പുവരുത്തിയ ഇഞ്ചക്കാട്ട് കുടുംബചരിത്ര കമ്മിറ്റി അംഗ ങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കുന്നു. ഈ മഹത്തായ പരിശ്രമത്തിന് നേതൃത്വം നൽകിയ കുടുംബയോഗം പ്രസിഡൻ്റ് അഡ്വ. ജോയി നടുക്കരയേയും സെക്രട്ടറി ശ്രീ. റ്റോമി സക്കറിയാസ് ആടിമാക്കീലിനേയും നന്ദിപൂർവ്വം സ്‌മരി ക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു. ചരിത്ര കമ്മിറ്റി ചെയർമാനും പുസ്‌തകത്തിൻ്റെ എഡിറ്ററുമായ ബഹു. തോമസച്ചനെ പ്രത്യേകം അഭിനന്ദിക്കുന്നു.
കുടുംബങ്ങൾ ശിഥിലമാകുന്ന ഈ കാലഘട്ടത്തിൽ ഓരോ കുടുംബ ത്തിന്റെയും ഭദ്രത ഉറപ്പുവരുത്തേണ്ടതുണ്ട്. പരസ്‌പരം സഹായിച്ചും ആശ്വസി പ്പിച്ചും പ്രോത്സാഹിപ്പിച്ചും കുടുംബങ്ങളുടെ നിലനില്‌പ് ഉറപ്പുവരുത്തണം. വിശ്വാ സത്തിൻ്റെ അടിത്തറയിൽ പ്രാർത്ഥനാജീവിതം വഴി കുടുംബത്തിലെ സ്നേഹവും സന്തോഷവും വർദ്ധമാനമാക്കണം. നമ്മുടെ കുടുംബങ്ങൾക്ക് കിട്ടിയ വിശ്വാസ പൈതൃകം മാത്യസഭയോടൊത്ത് വിശ്വാസം ആഘോഷിച്ച് പരിപാലിക്കണം. നില യ്ക്കലിൽ നമ്മുടെ പൂർവ്വികർ മാർത്തോമ്മാശ്ലീഹായിൽനിന്നും ഏറ്റുവാങ്ങിയ വിശ്വാസദീപം കൂവപ്പള്ളിയിലും പൂഞ്ഞാറിലും എത്ര ശ്രദ്ധയോടെ സംരക്ഷിച്ചു എന്ന് നമ്മുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വലിയ ത്യാഗങ്ങൾ സഹിച്ച് കൈമാറിയ വിശ്വാസപൈതൃകം അവികലമായി കാത്തുസൂക്ഷിക്കുവാൻ പിന്നിട്ട ഇരുപതുനൂറ്റാണ്ടുകളിലും പിതാമഹന്മാർക്ക് സാധ്യമായി. ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാർത്തോമ്മാ മാർഗ്ഗം അഭിമാനപൂർവം ജീവി ക്കുന്ന ഇഞ്ചക്കാട്ട് കുടുംബാംഗങ്ങൾക്ക് സ്വന്തം കുടുംബചരിത്രം ഉത്തേജകമാ കുമെന്നതിൽ സംശയമില്ല.
ഇഞ്ചക്കാട്ട് മഹാകുടുംബത്തിന് ഇപ്പോഴുള്ള 22 ശാഖാകുടുംബങ്ങളിൽ 19 എണ്ണം സീറോ മലബാർ സഭാപാരമ്പര്യത്തിലും പുതുപ്പള്ളിയിലെ ഇഞ്ചക്കാട്ട് ശാഖ ഓർത്തഡോക്‌സ്, യാക്കോബായ സുറിയാനി, മാർത്തോമ്മാസഭ തുടങ്ങി വിവിധ ക്രൈസ്തവപാരമ്പര്യങ്ങളിലും തോട്ടക്കാട്ട് താമസക്കാരായ കൊടുവയലിൽ ശാഖാകുടുംബവും കുറിച്ചിയിൽ താമസമാക്കിയ തായിൽ കുടുംബവും ഓർത്തഡോക്സ് സുറിയാനി സഭാപാരമ്പര്യത്തിലുമാണ് എന്ന വസ്തുത വിസ്മരിക്കുന്നില്ല. വ്യത്യസ്ത പാരമ്പര്യങ്ങളിൽ വിശ്വാസം ആഘോഷിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ പരിശ്രമം എന്ന വൈശിഷ്ട്യവും ഈ ചരിത്രകൃതിക്കുണ്ട്. ‘മണ്ണിൽ പൊന്നു വിളയിച്ചവർ’ എന്ന പുസ്തകത്തിന് സ്വന്തമായ പ്രസ്തുത എകമേനിക്കൽ സ്വഭാവത്തിൽ നമുക്ക് അഭിമാനിക്കാം. നമ്മൾ ഒന്നാണ് എന്ന അവബോധത്തോടെ ഇഞ്ചക്കാട്ട് മഹാകുടുംബത്തിലെ 22 ശാഖാകുടുംബങ്ങളും പൂർവ്വികരിൽനിന്നും കൈമാറിക്കിട്ടിയ വിശ്വാസപാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കണം. ഓരോ കുടുംബത്തിലൂടെയും പോരാ, ഓരോ വ്യക്തിയിലൂടെയും പുതിയ തലമുറയ്ക്ക് നന്മനിറഞ്ഞ നമ്മുടെ വിശ്വാസദീപം കൈമാറുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ
ഇടുക്കിരൂപതയുടെ പ്രഥമ മെത്രാൻ