
ഇഞ്ചക്കാട്ട് മഹാകുടുംബത്തിൻ്റെ ചരിത്രം മണ്ണിൽ പൊന്നു വിളയിച്ചവർ എന്ന പേരിൽ പുസ്‌തക രൂപത്തിൽ ആകുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട്. 22 ശാഖകളുള്ള കുടുംബത്തിൻ്റെ വിവ രശേഖകരണം എത്രമാത്രം ദുഷ്‌കരമാണെന്ന് നന്നായിട്ട റിയാം. ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്ത രെയും അഭിനന്ദിക്കുകയും ദൈവസന്നിധിയിൽ സമർപ്പിക്കുകയും ചെയ്യുന്നു. ഈ സദുദ്യമത്തിൽ വ്യാപരിച്ച ദൈവക്യപയ്ക്കായി സ്തോത്രം ചെയ്യുന്നു.
ഒരു കുടുംബത്തിൻ്റെ ശ്രേഷ്‌ഠത അതിൻ്റെ പൗരാണികത്വത്തെ മാത്രമല്ല മാതൃകാപരമായ ക്രിസ്‌തീയജീവിതത്തെ ആധാരമാക്കിയാണ് വിലയിരുത്തേ ണ്ടത്. ശ്രേഷ്‌ഠമായ ദൈവികപാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ആണ് ഒരു കുടുംബത്തിന് ഔന്നത്യം കൈവരുന്നത്. നമ്മുടെ കുടുംബം ആ നിലയിൽ നിലനില്ക്കുന്നതിനാൽ നമുക്ക് അഭിമാനത്തിന് അവകാശമുണ്ട്. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുവാൻ ഒന്നാം നൂറ്റാണ്ടിൽതന്നെ ദൈവം മാർതോമാശ്ലീഹാ യാൽ നമ്മെ വിളിച്ചു വേർതിരിച്ചിരിക്കുന്നു. “നിങ്ങളോ അന്ധകാരത്തിൽ നിന്ന് തന്റെ അത്മതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സദ്‌ഗുണങ്ങളെ ഘോഷി ക്കാൻ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വർഗ്ഗവും വിശുദ്ധവംശവും സ്വന്തം ജനവുമാകുന്നു (1 പത്രോ. 2,9).
നമ്മുടെ കുടുംബത്തിൻ്റെ അഭിമാനം കാത്തുസൂക്ഷിച്ച് ക്രിസ്‌തീയപാര മ്പര്യങ്ങൾ നിലനിർത്തി സുവിശേഷഘോഷണത്തിൽ ഉറച്ച് സ്നേഹത്തിലും ഐക്യത്തിലും പ്രവർത്തിക്കുവാൻ ദൈവം സഹായിക്കട്ടെയെന്ന് പ്രാർത്ഥി ക്കുന്നു.
നമ്മുടെ ചരിത്രപുസ്‌തകം ഭാവിതലമുറകൾക്ക് മാർഗ്ഗദീപവും പ്രചോദ നവും ആകട്ടെയെന്ന് ആശംസിക്കുന്നു.
ഫാ. കുര്യൻ ഉതുപ്പ്
പ്രസിഡൻ്റ് കൊടുവയലിൽ ശാഖ