തടവനാൽ മാത്യുവിൻ്റെ മൂന്നാമത്തെ മകനായ തൊമ്മൻ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ കല്ലോലിൽ പുരയിടം വാങ്ങി താമസമാരംഭിച്ചു. തുടർന്ന് കല്ലോലിൽ എന്ന വീട്ടു പേരിൽ അറിയ പ്പെടാൻ തുടങ്ങി. ഈ സ്ഥലം പിന്നീട് ഇളയമകൻ ദേവസ്യായ്ക്ക് വീതമായി നൽകി. വിളക്കുമാടം ഇടവക തെക്കേക്കുറ്റ് മറിയത്തെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് അഞ്ച് മക്കൾ. രണ്ട് പെൺമ ക്കളും മൂന്ന് ആൺമക്കളും, ഏലി, മാമ്മി എന്നിവരാണ് പെൺമ ക്കൾ. മത്തായി, ഔസേപ്പ്, ദേവസ്യാ എന്നിവരാണ് ആൺമക്കൾ. മൂത്തമകൾ ഏലിയെ വിളക്കുമാടം ഇടവക നടയിൽ ഔസേപ്പ് വിവാഹം ചെയ്‌തു. ഇളയമകൾ മാമ്മിയെ പൈക തെക്കേൽ വിവാഹം ചെയ്‌തയച്ചു.